എഡിറ്റര്‍
എഡിറ്റര്‍
നൂറിന്റെ വിലയുള്ള ഫിഫ്റ്റിയുമായി ഭുവി; തോല്‍വിയില്‍ നിന്നും വിജയത്തിലേക്ക് ഇന്ത്യയെ പിടിച്ചുയര്‍ത്തി ധോണിയും ഭുവനേശ്വറും
എഡിറ്റര്‍
Thursday 24th August 2017 11:47pm

പല്ലേക്കെല്ലേ: വിജയം ഉറപ്പിച്ച ആദ്യ പകുതി. തോല്‍വി ഭയന്ന രണ്ടാം പകുതി. തുടക്കത്തിലെ വെടിക്കെട്ടിന് ശേഷം പ്രധാനികളെല്ലാം കൂടണഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ രക്ഷനകനായി അവതരിച്ചത് ഭുവനേശ്വര്‍ കുമാര്‍. എട്ടാമനായി ഇറങ്ങി അര്‍ധസെഞ്ച്വറി നേടി ടീമിനെ ഭുവി വിജയത്തിലേക്ക് പതിയെ പിടിച്ചുയര്‍ത്തുകയായിരുന്നു. ഒപ്പം കൂട്ടായി നിന്ന് എം.എസ് ധോണിയും കളിച്ചതോടെ കൈവിട്ടെന്നു കരുതി വിജയം ഇന്ത്യ കൈപ്പിടിയിലൊതുക്കുയായിരുന്നു.

എട്ടാം വിക്കറ്റില്‍ ധോണിയും ഭുവിയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത്. ഡെക്ക് വെര്‍ത്ത് ലൂയിസ് നിയമപ്രകാരം ലക്ഷ്യം പുനര്‍ നിര്‍ണ്ണയിച്ച മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം.

ഇന്ത്യയുടെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന എട്ടാം വിക്കറ്റ് പാര്‍ട്ടണര്‍ഷിപ്പായിരുന്നു ഇന്നു ലങ്കന്‍ മണ്ണില്‍ പിറന്നത്. 53 റണ്‍സുമായി ഭുവിയും 45 റണ്‍സുമായി ധോണിയും എട്ടാം വിക്കറ്റില്‍ ചേര്‍ത്തത് 100 റണ്‍സായിരുന്നു.

ശ്രീലങ്കയുയര്‍ത്തിയ 231 എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച തുടക്കം ന്ല്‍കിയെങ്കിലും അത് മുതലാക്കാന്‍ മധ്യനിരയ്ക്കായില്ല. 109 റണ്‍സെടുത്ത് നില്‍ക്കെയാണ് 54 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ ആദ്യവിക്കറ്റ് നഷ്ടമായത്. പിന്നാലെ 49 റണ്‍സെടുത്ത ധവാനും മടങ്ങി.

പിന്നീട് മധ്യനിര തകരുന്ന കാഴ്ച്ചയാണ് കണ്ടത് ജാദവ്(1) കോഹ്ലി(4) കോഹ്ലിയുടെ സ്ഥാനത്തിറങ്ങിയ രാഹുല്‍(4) പാണ്ഡ്യ(0) അക്സര്‍ പട്ടേല്‍(6) സ്‌കോര്‍ ബോര്‍ഡില്‍ 131 റണ്‍സെടുക്കുമ്പോഴേക്കും മടങ്ങി. പിന്നീടായിരുന്നു ഭുവിയും ധോണിയും ചേര്‍ന്നുള്ള നൂറുറണ്‍ കൂട്ടുകെട്ട്. പത്ത ഓവറില്‍ 54 റണ്‍സ് വഴങ്ങി 6 വിക്കെറ്റെടുത്ത അഖില ധനഞ്ജയ ആണ് നാശം വിതച്ചത്

നേരത്തെ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ട്ത്തില്‍ 236 റണ്‍സെടുത്തു സിരിവര്‍ധന(58) കപ്പുഗദേദര(40) എന്നിവരുടെ ബാറ്റിങ്ങാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. നാല് വിക്കറ്റെടുത്ത ബുംറ ആണ് ശ്രീലങ്കയെ തകര്‍ത്തത്

Advertisement