എഡിറ്റര്‍
എഡിറ്റര്‍
‘ഹര്‍ ഹര്‍ മഹാദേവ്’; അശ്ലീല വെബ്‌സൈറ്റുകള്‍ തുറക്കുമ്പോള്‍ ഇനി മുതല്‍ ഭക്തിഗാനം മാത്രം; ആപ്പുമായി ബനാറസ് സര്‍വകലാശാല പ്രൊഫസര്‍
എഡിറ്റര്‍
Friday 17th November 2017 3:31pm

 

ബെംഗളൂരു: വിദ്യാര്‍ത്ഥികളുടെ അശ്ലീല സൈറ്റ് ഉപയോഗം കുറക്കാന്‍ ആപ്പുമായി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി പ്രൊഫസര്‍. ആശ്ലീല സൈറ്റ് തുറക്കുന്നത് തടയുന്നതിനൊപ്പം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നവരെ ഭക്തിഗാനം കേള്‍പ്പിക്കുന്ന രീതിയാലാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.


Also Read: ഹിന്ദുക്കളുടെ പണം കൊണ്ട് ജിഹാദികള്‍ വളരേണ്ട; അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളിയില്‍ കാണിക്കയിടരുതെന്ന് ഹിന്ദുഹെല്‍പ്പ് ലൈന്‍ പ്രചരണം


‘ഹര്‍ ഹര്‍ മാധവ്’ എന്ന പേരിലാണ് പ്രെഫസര്‍ ഡോ വിജയ്നാഥ് മിശ്രയും സംഘവും ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പുതുതലമുറക്ക് അശ്ലീല സൈറ്റുകളിലുള്ള ആസക്തി തന്നെ അസ്വസ്ഥമാക്കിയെന്നും തുടര്‍ന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് ആപ്പ് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വെബ്‌സൈറ്റ് ബ്ലോക്കറും ഇന്റര്‍നെറ്റ് ഫില്‍റിങ്ങുമായ ആപ്പാണ് ഇതെന്നും ആറുമാസത്തെ പ്രയത്‌നത്തിനൊടുവിലാണ് താനും സംഘവും ആപ്പ് നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്ഥാപനവും ആപ്പ് വികസിപ്പിച്ചെടുക്കുന്നതില്‍ പങ്കാളികളായി.


Dont Miss: കുടത്തില്‍ നിന്ന് തുറന്ന് വിട്ട ഭൂതമാണ് സാമ്പത്തിക സംവരണം കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് അത് ജാതി സംവരണത്തെ ഇല്ലാതാക്കും;പിണറായി സര്‍ക്കാറിന്റെ സാമ്പത്തിക സംവരണത്തിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം


ബി.എച്ച്.യുയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ന്യൂറോളജി പ്രൊഫസറാണ് ഡോ.വിജയ്നാഥ് മിശ്ര. കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനോടകം 5000 പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും 3800 സൈറ്റുകള്‍ ആപ്പ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും വിജയ്നാഥ് മിശ്ര പറയുന്നു.

നിലവില്‍ ഭക്തിഗാനങ്ങള്‍ മാത്രമാണുള്ളതെങ്കിലും ഭാവിയില്‍ ഗായത്രി മന്ത്ര, മഹത്മാഗാന്ധി, നെല്‍സണ്‍ മണ്ടേല, രവീന്ദ്രനാഥ് ടാഗോര്‍ എന്നിവരുടെ പ്രചോദകരമായ പ്രസംഗങ്ങളും കൂട്ടിച്ചേര്‍ക്കും. ആപ്പ് ഒരു മതസ്ഥര്‍ക്ക് മാത്രമാകില്ല ഉപയോഗിക്കാനാവുക, തീര്‍ത്തും മതേതരവുമായിരിക്കുമെന്നും പറഞ്ഞ അദ്ദേഹം മുസ്‌ലിംങ്ങള്‍ക്കായി അല്ലാഹു അക്ബര്‍, തുടങ്ങിയ കീര്‍ത്തനങ്ങള്‍ ആപ്പില്‍ സെറ്റ് ചെയ്യാമെന്നും പറഞ്ഞു.

Advertisement