എഡിറ്റര്‍
എഡിറ്റര്‍
യുപി ആശുപത്രിയില്‍ 14 പേരുടെ മരണത്തിന് കാരണം അനസ്‌തേഷ്യക്ക് പകരം വ്യവസായിക ആവശ്യത്തിനുള്ള വാതകം നല്‍കിയത്
എഡിറ്റര്‍
Thursday 5th October 2017 10:05am

ലക്‌നൗ: ബനാറസ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ആശുപത്രിയില്‍ 14 രോഗികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയില്‍ അനസ്‌തേഷ്യക്ക് പകരം വ്യവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന വാതകമാണ് നല്‍കിയിരുന്നതെന്ന് കണ്ടെത്തല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത അന്വേഷണ സംഘത്തിന്റേതാണ് കണ്ടെത്തല്‍.

നൈട്രസ് ഓക്‌സൈഡ് എന്ന വാതകമാണ് അനസ്‌തേഷ്യയ്ക്ക പകരം നല്‍കിയത്. ചികിത്സാ ആവശ്യത്തിനായി അനുമതിയുള്ള വാതകമല്ല ഇത്. ഇതുപയോഗിച്ചത് കാരണമാണ് രോഗികളുടെ മരണത്തിന് കാരണമായത്.

സ്വകാര്യ കമ്പനിയായ പാരെര്‍ഹാത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ആണ് ആശുപത്രിയിലേക്ക് ഈ വാതകം എത്തിച്ചു നല്‍കിയിരുന്നത്. ബി.ജെ.പിയുടെ അലഹബാദ് നോര്‍ത്ത് എം.എല്‍.എ ഹര്‍ഷവര്‍ധന്‍ ബാജ്‌പേയിയുടെ പിതാവ് അശോക് കുമാര്‍ ബ്ജ്‌പേയി ആണ് കമ്പനിയുടെ ഡയറക്ടര്‍.

ജൂണ്‍ 6മുതല്‍ 8വരെ ആശുപത്രിയില്‍ 14 പേരാണ് മരിച്ചിരുന്നത്. ഇവരെല്ലാം ആശുപത്രിയില്‍ ശസ്ത്രികയ കഴിഞ്ഞവരായിരുന്നു.

Advertisement