മെഡിക്കല്‍കോഴ വിവാദത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ വി.വി രാജേഷിനെ ബി.ജെ.പി തിരിച്ചെടുത്തു
kERALA NEWS
മെഡിക്കല്‍കോഴ വിവാദത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ വി.വി രാജേഷിനെ ബി.ജെ.പി തിരിച്ചെടുത്തു
ന്യൂസ് ഡെസ്‌ക്
Thursday, 7th March 2019, 7:27 pm

കോഴിക്കോട്: മെഡിക്കല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ബി.ജെ.പി സംഘടനാ ചുമതലയില്‍ നിന്നും തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തായ വി.വി രാജേഷിനെ ബി.ജെ.പിയിലേക്ക് തിരിച്ചെടുത്തു.

വര്‍ക്കലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി കിട്ടാന്‍ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം ബി.ജെ.പി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ ശരിയാണെന്ന് കണ്ടെത്തിയിരുന്നു.

ALSO READ: ഷെഫീഖ് ഖാസിമി പിടിയില്‍

ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനായിരുന്നു വി.വി രാജേഷിനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയത്. സംഘടനാ ചുമതലയില്‍ നിന്നും പുറത്തായ ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കേണ്ട എന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

വി.വി രാജേഷിനെ സംസ്ഥാന കമ്മിറ്റിയില്‍ തിരികെ ഉള്‍പ്പെടുത്താനാണ് ബി.ജെ.പി തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു നടപടിയെടുത്തത്.