എഡിറ്റര്‍
എഡിറ്റര്‍
ഗൗരിയെന്റെ ചേച്ചി, ആ രക്തസാക്ഷിത്വം വെറുതെയാവില്ലെന്ന് ജയിലില്‍ നിന്നും ചന്ദ്രശേഖര്‍ ആസാദ് രാവണ്‍
എഡിറ്റര്‍
Saturday 9th September 2017 1:03pm

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വം ഒരിക്കലും വെറുതെയാവില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. ജയിലില്‍ നിന്നും എഴുതിയ കത്തിലൂടെയാണ് അദ്ദേഹം ഗൗരിയുടെ കൊലപാതകത്തിനെതിരെ ശക്തമായി രംഗത്തുവന്നത്.

‘ എന്റെ അംബേദ്കറൈറ്റായ ചേച്ചി ഗൗരി ലങ്കേഷിന്റെ കൊലപാതകം എറെ വേദനിപ്പിച്ചു. പക്ഷെ അവരുടെ ആര്‍ജവത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. അവരുടെ രക്തസാക്ഷിത്വം വെറുതെയാവില്ല. ജീവിതത്തിലൊരിക്കലും അവര്‍ തലകുനിച്ചില്ല എന്നതില്‍ ഏറെ സന്തോഷമുണ്ട്. നാളെ ഞാന്‍ മരിച്ചാലും നിങ്ങള്‍ നമ്മുടെ ഒരുമിച്ചുള്ള ഈ പോരാട്ടത്തില്‍ നിന്നും പിന്തിരിയരുതെന്നാണ് എനിക്കു നിങ്ങളോട് പറയാനുള്ളത്. നമ്മുടെ പോരാട്ടത്തിലൂടെയേ നമ്മുടെ ഭാവി തലമുറയ്ക്ക് ഈ രാജ്യത്തിന്റെ ഭരണാധികാരികളാവാന്‍ കഴിയൂ.’ എന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും കത്തില്‍ അദ്ദേഹം രൂക്ഷവിമര്‍ശനമുന്നയിക്കുന്നുണ്ട്. യോഗി ആദിത്യനാഥിനെ കറുത്ത സായിപ്പ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.


Must Read: ‘ഈശ്വരന്‍ പണികൊടുത്തതാണ്; രണ്ടും ചാവട്ടെ’ വാഹനാപകടത്തില്‍ മരിച്ച വ്യത്യസ്ത മതസ്ഥരായ സുഹൃത്തുക്കള്‍ക്കെതിരെ ആക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍


‘ഉത്തര്‍പ്രദേശിലെ ഷഹാറന്‍പൂര്‍ ജില്ലാ ജയിലാണ് ഇപ്പോള്‍ എന്റെ വീട്. കറുത്ത സായിപ്പിന്റെ സ്വേച്ഛാധികാരികളായ സര്‍ക്കാരും അവരുടെ പാവകളായ ജില്ലാ ഭരണകൂടവും ഞാന്‍ ജാമ്യാപേക്ഷ തേടുന്നത് താല്‍പര്യപ്പെടുന്നില്ല.

ഞാന്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്നാണ് അവരുടെ ഭീഷണി. അവരോട് എനിക്കു പറയാനുള്ളത് ഈ രാജ്യം ഞങ്ങളുടേതാണ് എന്നതാണ്. 85% ദളിതരും പിന്നോക്കക്കാരും മുസ്‌ലീങ്ങളും മറ്റ് ന്യൂനപക്ഷങ്ങളുമാണ്. അവര്‍ ഇനിയും നിങ്ങളുടെ അടിമകളായികഴിയില്ല.’ അദ്ദേഹം വ്യക്തമാക്കി.

Advertisement