എഡിറ്റര്‍
എഡിറ്റര്‍
ഭാരതി എയര്‍ ടെല്‍ ലോകത്തിലെ മികച്ച നാലാമത്തെ മൊബൈല്‍ ഓപ്പറേറ്റര്‍
എഡിറ്റര്‍
Monday 22nd October 2012 2:01pm

ന്യൂദല്‍ഹി: ലോകത്തിലെ മികച്ച മൊബൈല്‍ ഓപ്പറേറ്റേഴ്‌സില്‍ ഭാരതി എയര്‍ടെല്ലും. ലോകത്തിലെ മികച്ച നാലാമത്തെ മൊബൈല്‍ ഓപ്പറേറ്ററുടെ സ്ഥാനത്താണ് എയര്‍ടെല്‍ എത്തിയിരിക്കുന്നത്.

ലോകത്തെമ്പാടുമായി 250 മില്യണ്‍ ഉപയോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. 386.88 ഉപയോക്താക്കളുമായി വോഡഫോണ്‍ ഗ്രൂപ്പാണ് ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്കയില്‍ നിന്നുള്ള അമേരിക്ക മുവില്‍ ഗ്രൂപ്പ് രണ്ടാം സ്ഥാനത്തും(251.83) എത്തി.

Ads By Google

ഇതാദ്യമായാണ് ഭാരതി എയര്‍ടെല്‍ ലോക റാങ്കിന്റെ പത്തിനുള്ളില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാളും 13 ശതമാനം വര്‍ധനവാണ് എയര്‍ടെല്‍ കൈവരിച്ചിരുന്നത്.

ഇതോടെ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായി ഭാരതി എയര്‍ടെല്‍ മാറി.

ഇന്ത്യയിലെ മറ്റ് മൊബൈല്‍ കമ്പനികളായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഐഡിയ സെല്ലുലാര്‍, ബി.എസ്.എന്‍.എല്‍ എന്നിവയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. റിലയന്‍സ് എട്ടാം സ്ഥാനത്തും ഐഡിയ പതിനാലാം സ്ഥാനത്തും ബി.എസ്.എന്‍.എല്‍ ഇരുപതാം സ്ഥാനത്തുമാണുള്ളത്.

റിലയന്‍സ് ആദ്യ പത്തിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഐഡിയ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി. എന്നാല്‍ ബി.എസ്.എന്‍.എല്‍ റാങ്കിങ്ങില്‍ രണ്ട് സ്ഥാനം പുറകോട്ട് പോവുകയാണ് ചെയ്തിരിക്കുന്നത്.

Advertisement