നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ (എന്‍.എഫ്.ഐ.ഐ) ഫേസ് ഓഫ് ദ വീക്ക് ഭരത് ഗോപി
Malayalam Cinema
നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ (എന്‍.എഫ്.ഐ.ഐ) ഫേസ് ഓഫ് ദ വീക്ക് ഭരത് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th October 2020, 7:01 pm

മുംബൈ: നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ (എന്‍.എഫ്.ഐ.ഐ) ഫേസ് ഓഫ് ദ വീക്കായി അനശ്വര നടന്‍ ഭരത് ഗോപിയെ തെരഞ്ഞെടുത്തു. സ്വയംവരം, തമ്പ്, സടക്ക് സേ ഉഠാ ആദ്മി, കാറ്റത്തെ കിളിക്കൂട്, ചിദംബരം എന്നീ സിനിമകളാണ് ഭരത് ഗോപിയെ ബഹുമതിയ്ക്കര്‍ഹനാക്കിയത്.

കൊടിയേറ്റത്തില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഭരത് ഗോപിയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള ചിത്രത്തിന് യമനത്തിനും (സംവിധായകന്‍), സിനിമാ സംബന്ധിയായ പുസ്തകത്തിന് ‘അഭിനയം അനുഭവത്തിനും’ ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഗോപിയെ ചലച്ചിത്രരംഗത്ത് എത്തിക്കുന്നത്. സ്വയംവരമാണ് ആദ്യചിത്രം.

ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bharath Gopy honoured as National Film Archive of India’s ‘face of the week’