എഡിറ്റര്‍
എഡിറ്റര്‍
അവനെ ഞാന്‍ രാജ്യത്തിന്റെ അഭിമാനമാക്കും: തീവ്രവാദത്തില്‍ നിന്ന് തിരിച്ചെത്തിയ മജീദ് ഖാന് പിന്തുണയുമായി ബൈച്ചൂംഗ് ഭൂട്ടിയ
എഡിറ്റര്‍
Saturday 18th November 2017 4:28pm

ശ്രീനഗര്‍: ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയില്‍ ചേര്‍ന്ന കാശ്മീര്‍ ഫുട്ബോള്‍ താരം മജീദ് ഇര്‍ഷാദ് ഖാനെ രാജ്യം സ്വീകരിച്ചത് നിറഞ്ഞ മനസ്സോടെ.

ഫുട്ബോള്‍ ഐക്കണായ ബൈച്ചൂംഗ് ബൂട്ടിയ കാശ്മീര്‍ ഫുട്ബോള്‍ അസോസിയേഷന് എഴുതിയ തുറന്ന കത്താണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഫുട്ബോള്‍ ഗ്രൗണ്ടിലേക്ക് വീണ്ടുമെത്തപ്പെട്ട മജീദിന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാനുള്ള എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കത്ത്.

മാത്രമല്ല ദല്‍ഹിയിലെ ഭൂട്ടിയ ഫുട്ബോള്‍ അസോസിയേഷനിലേക്ക് തുടര്‍പരിശീലനത്തിനായി മജീദിനെ ക്ഷണിക്കുകയും ചെയ്തു. ഒരു ഫുട്ബാളറായ, അതും ആ മേഖലയില്‍ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന മജീദ് ഒരു തീവ്രവാദ സംഘടനയില്‍ ചേര്‍ന്നുവെന്ന കാര്യം തന്നെ വളരെ വേദനിപ്പിച്ചിരുന്നു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന വാര്‍ത്ത തനിക്ക് പ്രതീക്ഷകള്‍ നല്‍കി.- അദ്ദേഹം പറയുന്നു.


Dont Miss ഇതുകൊണ്ടൊന്നും ഭയപ്പെടുത്താമെന്ന് കരുതേണ്ട; എതിര്‍പ്പുകള്‍ വകവെക്കില്ല; തലയറുക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ണിസേനയുടെ വായടപ്പിച്ച് ദീപികയുടെ മറുപടി


അതിനുശേഷമാണ് ബൈച്ചൂംഗ് ഭൂട്ടിയ ഫുട്ബാള്‍ അസോസിയേഷനിലേക്ക് മജീദിനെ ക്ഷണിച്ചത്. മികച്ച പരിശീലനത്തിലൂടെ മജീദിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തുവാനും രാജ്യത്തിന്റെ അഭിമാനത്തിന്റെ ഭാഗമാക്കാനും സാധിക്കുമെന്നു തന്നെയാണ് വിശ്വാസം എന്ന് ബൂട്ടിയ അഭിപ്രായപ്പെട്ടു.

ചെറുപ്പത്തില്‍ തന്നെ ഫുട്ബാളില്‍ സജീവമായിരുന്നു മജീദ്. നിരവധി അംഗീകാരങ്ങള്‍ മജീദിനെത്തേടിയെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് കുല്‍ഗാമിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പില്‍ എത്തി മജീദ് കീഴടങ്ങിയത്.

മകന്റെ തിരിച്ചു വരവിനായി നിറകണ്ണുമായി നില്‍ക്കുന്ന മജീദിന്റെ അമ്മയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിരുന്നു.

Advertisement