ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
സിക്കിമിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ബൈച്ചുങ് ബൂട്ടിയ
ന്യൂസ് ഡെസ്‌ക്
Thursday 26th April 2018 7:49pm

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഹംരോ സിക്കിം’ എന്നാണ് പാര്‍ട്ടിയുടെ പേര്. പ്രസ് ക്ലബ് ഒഫ് ഇന്ത്യയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപനം

സിക്കിമിലെ ജനങ്ങള്‍ക്കായി തന്റെ പാര്‍ട്ടിയെ സമര്‍പ്പിക്കുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ബൂട്ടിയ വ്യക്തമാക്കി. യുവജനങ്ങള്‍ക്കാണ് പാര്‍ട്ടി കൂടുതല്‍ പ്രധാന്യം നല്‍കുകയെന്നും അവര്‍ക്ക് ആവശ്യമായ നയങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ട്ടി എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ തനിക്ക് കഴിയുമെന്നും ബൂട്ടിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.


Read Also : കഠ്‌വാ ബലാത്സംഗക്കേസിലെ വിചാരണ ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റരുതെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു


തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ സിക്കിമില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 2013ല്‍ ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിരുന്നു. സിക്കിമില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാനാണ് തൃണമൂല്‍ ബന്ധം അവസാനിപ്പിച്ചതെന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡാര്‍ജീലിങ് മണ്ഡലത്തില്‍ നിന്നും ബൂട്ടിയ ജനവിധി തേടിയിരുന്നുവെങ്കിലും കേന്ദ്രമന്ത്രിയും എം.പിയുമായ എസ്.എസ് അലുവാലിയയോട് പരാജയപ്പെടുകയായിരുന്നു.

Advertisement