എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലി 2 വിലെ നായകന്‍ സലിം കുമാര്‍ ആയാല്‍; കിടിലന്‍ വീഡിയോ ട്രെയിലര്‍ പങ്കുവെച്ച് താരം
എഡിറ്റര്‍
Sunday 19th March 2017 3:33pm

ട്രോള്‍ പേജുകളില്‍ എന്നും ഹിറ്റാവുന്ന താരമാണ് സലിംകുമാര്‍. സലിം കുമാര്‍ ഹിറ്റാക്കിയ നിരവധി കഥാപാത്രങ്ങളാണ് ട്രോളുകളില്‍ പലരേയും പരിഹസിച്ചും ചിരിപ്പിച്ചും എത്താറുള്ളത്.

ആരാധകര്‍ കാത്തിരുന്ന ബാഹുബലി 2 വിന്റെ ട്രെയിലര്‍ വന്‍ ഹിറ്റായതിന് പിന്നാലെ വീണ്ടും ട്രോളുകളില്‍ ചിരിപടര്‍ത്തുകയാണ് സലിംകുമാര്‍.

ബാഹുബലി2 വിലെ നായകനായി സലിം കുമാര്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നാണ് ഈ വീഡിയോ കാണിച്ചുതരുന്നത്. സലിംകുമാര്‍ അഭിനയിച്ച പുലിവാല്‍കല്യാണം എന്ന ചിത്രത്തിലെ രംഗങ്ങള്‍ കൂട്ടിയിണക്കിയാണ് ട്രോള്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഈ വിഡീയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. മുഹമ്മദ് ഫാരിസാണ്
വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സലിംകുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Advertisement