എഡിറ്റര്‍
എഡിറ്റര്‍
വെല്‍ സെയ്ഡ് മഞ്ജൂ, നിന്റെ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു; രാമലീലയെ പിന്തുണച്ച മഞ്ജുവാര്യരെ അഭിനന്ദിച്ച് ഭാഗ്യലക്ഷ്മി
എഡിറ്റര്‍
Sunday 24th September 2017 7:23pm

കൊച്ചി: ദിലീപിന്റെ രാമലീലയ്ക്ക് പിന്തുണ നല്‍കിയ സംഭവത്തില്‍ മഞ്ജുവാര്യരെ അഭിനന്ദിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. മഞ്ജുവാര്യരുടെ നിലപാടിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിന്തുണ അറിയിച്ച് കൊണ്ടുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

സത്യമുള്ളത് കൊണ്ടാണ് വിമര്‍ശിക്കുന്നവര്‍ക്കും അപഹസിക്കുന്നവര്‍ക്കും മറുപടി നല്‍കാതെ തന്റേതായ വഴിയില്‍ മഞ്ജുവിന് സഞ്ചരിക്കാന്‍ കഴിയുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
രാമലീലയെ പിന്തുണച്ച പോസ്റ്റില്‍ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും വരുന്ന കമന്റുകള്‍ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം.. ആ പക്വതയും സമചിത്തതയുമാണ് എനിക്ക് നിന്നോടുള്ള ഇഷ്ടം. വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കല്‍ പറഞ്ഞത് ഞാനോര്‍ക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്

Well said Manju…നിന്റെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു..

കഥയറിയാതെ നിന്നെ വിമര്‍ശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയില്‍ സഞ്ചരിക്കുന്നത് നിന്നില്‍ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്‌കൊണ്ടാണ്…ഈ പോസ്റ്റില്‍ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകള്‍ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്‌നേഹം..

നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കല്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു..

അത് നിന്നെ എതിര്‍ക്കുന്നവരേക്കാള്‍ നിന്നെ വിശ്വസിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്…ഈ ധൈര്യം എന്നുമുണ്ടാവട്ടെ..

Advertisement