എഡിറ്റര്‍
എഡിറ്റര്‍
‘അവളുടെ മൗനമാണ് അവളുടെ അലങ്കാരം’; ഉദാഹരണം സുജാതയെ ഇകഴ്ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ഭാഗ്യലക്ഷ്മി
എഡിറ്റര്‍
Friday 29th September 2017 10:02pm


കോഴിക്കോട്: മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമായ ഉദാഹരണം സുജാതയെ സമൂഹമാധ്യമങ്ങളില്‍ ഇകഴ്ത്തി കാണിക്കുന്നതിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

രാമലീല ഒരു സംവിധായകന്റെ സിനിമയാണ് എന്നു പറഞ്ഞവരെന്താണ് ഉദാഹരണം സുജാതയും ഒരു സംവിധായകന്റെ സിനിമയാണെന്ന് മനസിലാക്കാത്തതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. നടനെ സപ്പോര്‍ട്ട് ചെയ്യാന്‍ അവളെക്കുറിച്ചും ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും മോശമായി പ്രചരണം നടത്തുന്നവരും പള്‍സര്‍ സുനിയും തമ്മില്‍ വ്യത്യാസമില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. അവന്‍ കാറിലാണ് അവളെ പീഡിപ്പിച്ചതെങ്കില്‍ നിങ്ങള്‍ വാക്കുകള്‍ കൊണ്ടാണ് സ്ത്രീകളെ പീഡിപ്പിക്കുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.


Also Read: ‘ഞാന്‍ തീവ്രവാദിയല്ല, വിദ്യാര്‍ത്ഥിയാണ്’; യോഗിയോട് തീവ്രവാദിയെന്ന് വിളിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി


‘ ഇന്നലെ വരെ രാമലീല നടന്റെ മാത്രം സിനിമയല്ലെന്നു പറഞ്ഞവരൊക്കെ ഇന്ന് ഈ വിജയം നടന്റെതാണെന്നു പറയുന്നു.’

അയാള്‍ പറയുന്നത് പോലെ അവള്‍ പറയാതിരിക്കുന്നത് മാന്യതയാണെന്ന് ഭാഗ്യലക്ഷ്്മി പറഞ്ഞു. രണ്ട് സിനിമകളും റിലീസായതിന് തൊട്ടുപുറകെ തന്നെ രാമലീലയെ വാഴ്ത്തിയും, ഉദാഹരണം സുജാതയെ ഇകഴ്ത്തിയും സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തമായിരുന്നു. സ്വന്തം അഭിപ്രായം പറയുന്നവരെ തെറി വിളിക്കുന്നവരുടെ വായില്‍ ജനിച്ച് വീണയുടനെ തേനിനും വയമ്പിനും പകരം പുരട്ടിയത് മറ്റെന്തെങ്കിലുമാണോയെന്നും താരം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Advertisement