എഡിറ്റര്‍
എഡിറ്റര്‍
‘കുപ്പിക്ക് ഇത്തവണയും റെക്കോര്‍ഡ്’;ഉത്രാടത്തിന് മാത്രം മലയാളി കുടിച്ചത് 71 കോടിയുടെ മദ്യം
എഡിറ്റര്‍
Monday 4th September 2017 6:38pm

കോഴിക്കോട്: ഓണക്കാലത്ത് മദ്യത്തിന് ഇത്തവണയും റെക്കോര്‍ഡ് വില്‍പ്പന. ഉത്രാടത്തിന് മാത്രം 71.14 കോടിയുടെ മദ്യമാണ് ബെവ്‌കോ ഔട് ലെറ്റ് വഴി വിറ്റു പോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.60 കോടിയുടെ വര്‍ദ്ധനവാണ് ഉത്രാട ദിനത്തില്‍ ഉണ്ടായത്.

ഓണക്കാലത്തെ കഴിഞ്ഞ എട്ടു ദിവസത്തെ വില്‍പ്പന 440.60 കോടി രൂപക്കായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 411.14 കോടിയുടെ വില്‍പ്പനയായിരുന്നു.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29.46 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.

അതേസമയം ബാറുകളിലെയും കള്ളുഷാപ്പുകളിലെയും അനധികൃത മദ്യ വില്‍പ്പനയുടെ കണക്കുകള്‍ കൂട്ടാതെയാണ് ഈ റെക്കോര്‍ഡ് വില്‍പ്പന.

 

Advertisement