ബി.ജെ.പി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാത്തത് ഭാഗ്യം: മെഹബൂബ മുഫ്തി
national news
ബി.ജെ.പി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാത്തത് ഭാഗ്യം: മെഹബൂബ മുഫ്തി
ന്യൂസ് ഡെസ്‌ക്
Tuesday, 18th December 2018, 10:14 am

ശ്രീനഗര്‍: ദൈവാനുഗ്രഹമുള്ളത് കൊണ്ട് മാത്രമാണ് ബി.ജെ.പി പശുക്കള്‍ക്ക് വോട്ടവകാശം കൊടുക്കാതിരുന്നതെന്ന് പി.ഡി.പി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തി.

തെരഞ്ഞെടുപ്പ് ജയിക്കുന്നത് മാത്രമാണ് ബി.ജെ.പിയ്ക്ക് ഇപ്പോള്‍ ലക്ഷ്യമെന്നും വാജ്‌പേയിയെ പോലുള്ളൊരു നേതാവ് ആ പാര്‍ട്ടിക്ക് ഇല്ലാതെ പോയെന്നും മെഹബൂബ പറഞ്ഞു.

ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോഴെന്നും മെഹബൂബ പറഞ്ഞു. ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്റെ പ്രതിനിധിയാണെന്നിരിക്കെ ചര്‍ച്ച നടത്താമെന്ന് ഇമ്രാന്‍ പറയുമ്പോള്‍ സൈന്യത്തിനും ഇതേ നിലപാട് തന്നെയായിരിക്കുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ജമ്മുകശ്മീര്‍ വിഷയത്തില്‍ പരിഹാരം മുന്നോട്ടു വെക്കുന്ന ഏത് കക്ഷികളുമായും പി.ഡി.പി കൈകോര്‍ക്കുമെന്നും മെഹബൂബ പറഞ്ഞു. ബി.ജെ.പിയുമായി സര്‍ക്കാരുണ്ടാക്കിയ നടപടി ആത്മഹത്യാപരമായിരുന്നുവെന്നും മെഹബൂബ പറഞ്ഞു.