എഡിറ്റര്‍
എഡിറ്റര്‍
2012ലെ മികച്ച ബാഡ്മിന്റണ്‍ താരത്തിനുള്ള പട്ടികയില്‍ സൈന
എഡിറ്റര്‍
Thursday 28th March 2013 10:36am

ന്യൂദല്‍ഹി:  2012ലെ മികച്ച വനിതാ കായിക താരത്തിനുള്ള ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ പട്ടികയില്‍ ലോക രണ്ടാംനമ്പര്‍ താരം ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഇടംനേടി.

Ads By Google

സൈന ഒഴികെ പട്ടികയില്‍ സ്ഥാനം പിടിച്ചവരെല്ലാം ചൈനീസ് താരങ്ങളാണ്. പോയ സീസണില്‍ ഇന്തോനേഷ്യന്‍ ഓപ്പണ്‍, ഡെന്‍മാര്‍ക്ക് ഓപ്പണ്‍, തായ്‌ലാന്‍ഡ് ഓപ്പണ്‍, സ്വിസ് ഓപണ്‍ എന്നീ നാല് പ്രമുഖ കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്.

ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ കൗണ്‍സിലാണ് വിജയികളെ പ്രഖ്യാപിക്കുക. ഫെഡറേഷന്റെ വാര്‍ഷിക മീറ്റിംഗിന് പിന്നാലെ മെയ് 18ന് നടക്കുന്ന ചടങ്ങിലാണ് മികച്ച താരങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം എട്ട് കിരീടങ്ങള്‍ സ്വന്തമാക്കിയ ലോക ഒന്നാംനമ്പര്‍താരം ലിയസുരേയുവാണ് അന്തിമപട്ടികയിലെ പ്രമുഖതാരം.

ചൈനയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ലിന്‍ ഡാന്‍, ഒളിംപിക് വെള്ളിമെഡല്‍ ജേതാവ് മലേഷ്യയുടെ ലീ ചോംഗ് വൈ എന്നിവരാണ് 2012ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ പട്ടികയില്‍ ഇടംപിടിച്ച പ്രമുഖ താരങ്ങള്‍.

Advertisement