എഡിറ്റര്‍
എഡിറ്റര്‍
ആഫ്രിക്കന്‍ രാജ്യങ്ങളായിരിക്കും നാളത്തെ ഗള്‍ഫ്; നിരീക്ഷണവുമായി ബെന്യാമിന്‍
എഡിറ്റര്‍
Monday 7th August 2017 8:35pm

കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യങ്ങളായിരിക്കും നാളത്തെ ഗള്‍ഫെന്ന് പ്രവാസ ജീവിതത്തിന്റെ കഥ പറഞ്ഞ രചനകളുടെ സൃഷ്ടാവ് ബെന്യാമിന്‍. തനിക്കുണ്ടായ ഒരനുഭവത്തിന്റെ വെളിച്ചത്തിലാണ് ബെന്യാമിന്റെ പ്രതികരണം. തന്റെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ബെന്യാമിന്റെ അഭിപ്രായ പ്രകടനം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു വിദേശ യാത്രയുമായി ബന്ധപ്പെട്ട് yellow fever വാക്സിന്‍ എടുക്കാനായി കൊച്ചിന്‍ പോര്‍ട്ട് ഹെല്‍ത്ത് സെന്ററില്‍ പോയിരുന്നു. അവിടെ ചെന്നപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു പോകാനായി വാക്‌സിന്‍ എടുക്കാന്‍ വന്നവരുടെ നീണ്ട ക്യൂ. കെനിയ, ടാന്‍സാനിയ മൊസാംബിക്, കാമറൂണ്‍, മലാവി, എന്നീ രാജ്യങ്ങളിലേക്കെല്ലാം ഇന്ന് മലയാളികള്‍ വ്യാപകമായി തൊഴില്‍ തേടി പോകുന്നു. നമ്മുടെ അടുത്ത കുടിയേറ്റഭൂമിക ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്ന് ‘കുടിയേറ്റം’ എന്ന പുസ്തകത്തില്‍ നിരീക്ഷിച്ചതിനെ സാധൂകരിക്കുന്ന കാഴ്ച. ഞാന്‍ പോകുന്നത്, ടാന്‍സാനിയയിലേക്കാണ് . അവിടുത്തെ മലയാളി സംഘടനയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍. അവിടെ സജീവമായ മലയാളി സമൂഹങ്ങള്‍ രൂപപ്പെടുന്നതിന്റെ ഉദാഹരണമായി അതിനെ കാണാം. നാളത്തെ നമ്മുടെ ഗള്‍ഫ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ തന്നെ.

Advertisement