എഡിറ്റര്‍
എഡിറ്റര്‍
ബംഗളുരുവില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍
എഡിറ്റര്‍
Friday 22nd September 2017 1:47pm

ബംഗളുരു: ബംഗുളുരുവില്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ എന്‍.ശരത്തി (19)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തന്നെ തട്ടിക്കൊണ്ടുപോയവര്‍ക്ക് 50ലക്ഷം രൂപ നല്‍കണമെന്ന് ശരത് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ വാട്‌സ്ആപ്പിലൂടെ രണ്ടുദിവസം മുമ്പ് ബന്ധുക്കള്‍ക്കു ലഭിച്ചിരുന്നു. ശരത്തിന്റെ സഹോദരിയുടെ ഫോണിലേയ്ക്കാണ് സന്ദേശം എത്തിയത്. മോചനദ്രവ്യം നല്‍കാത്ത പക്ഷം അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് ശരത്തിന്റെ സഹോദരിയെയയാണെന്നും പോലീസില്‍ അറിയിക്കാന്‍ ശ്രമിക്കരുതെന്നും സന്ദേശത്തിലുണ്ട്.

സെപ്റ്റംബര്‍ 12ന് രാവിലെയാണ് ശരത്തിനെ കാണാതായത്. ശരത്തിന് പിതാവ് പുതിയ ബൈക്ക് വാങ്ങിച്ചു നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ശരത്തിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.


Also Read: ‘ഈ കളിയില്‍ തോല്‍ക്കാന്‍ പോകുന്നത് നിങ്ങള്‍ മാത്രമാണ്’: ഹാദിയയുടെ മാതാപിതാക്കള്‍ക്ക് ജെ. ദേവികയുടെ തുറന്നകത്ത്


ഇതിനിടെ, സംഭവത്തില്‍ ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ കൊല്ലപ്പെട്ട ശരത്തിന്റെ സഹോദരിയുടെ സുഹൃത്ത് വിശാലുമുണ്ട്. വിശാല്‍ കടക്കെണിയിലായിരുന്നെന്നും കടംതീര്‍ക്കാനായാണ് ഇതു ചെയ്തതെന്നുമാണ് പൊലീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ശരത്തിനെ രണ്ടുദിവസം മുമ്പാണ് കൊലചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം ബംഗളുരുവിലെ റാമോഹള്ളിയ്ക്കു സമീപം ഉപേക്ഷിച്ച് കൊലയാളികള്‍ കടന്നുകളയുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement