കുടവയര്‍ കുറയ്ക്കാന്‍ മൂന്ന് എളുപ്പ വഴികള്‍
Health Tips
കുടവയര്‍ കുറയ്ക്കാന്‍ മൂന്ന് എളുപ്പ വഴികള്‍
ന്യൂസ് ഡെസ്‌ക്
Sunday, 5th May 2019, 1:54 pm

കുടവയര്‍ ഒളിപ്പിക്കാന്‍ പാടുപെടുന്നവരാണ് പലരും.ഇത്തിരി മടി കളയാന്‍ തയ്യാറായാല്‍ ഒരുപരിധി വരെ ഈ കുടവയറിനെ പൂര്‍ണമായും നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

1.തറയില്‍ നന്നായി മലര്‍ന്ന് കിടക്കുക. കാല്‍മുട്ട് മടക്കി പാദങ്ങള്‍ നിലത്ത് അമര്‍ത്തുക. നട്ടെല്ലിന്റെ വളവുള്ള ഭാഗത്ത് ചെറിയ തലയണ വെക്കാം. ശ്വാസം പിടിച്ചു വയര്‍ പരമാവധി ഉള്ളിലേക്ക് വലിക്കാം. പത്ത് സെക്കന്റിന് ശേഷം ശ്വാസം വിടുക. ആദ്യഘട്ടത്തില്‍ ഈ വ്യായാമം പത്ത് മിനിറ്റും പിന്നീട് സമയം കൂട്ടികൊണ്ടു വന്ന് ഇരുപത് മിനിറ്റാക്കുകയും ചെയ്യുക.

2. മലര്‍ന്ന് കിടന്ന് തല മുതല്‍ നെഞ്ച് വരെയുള്ള ഭാഗം ഉയര്‍ത്താന്‍ പരിശ്രമിക്കുക. ഒപ്പം രണ്ട് കാലും ഒരുമിച്ച് പൊക്കിപ്പിടിക്കുക. ആദ്യഘട്ടത്തില്‍ ഒരു കാല്‍ മാത്രം പൊക്കിപ്പിടിച്ചാല്‍ മതി. കൈകളുടെ സപ്പോര്‍ട്ട് വേണ്ട. നിമിഷങ്ങള്‍ ഇടവേളകള്‍ നല്‍കി ഇത് ആവര്‍ത്തിക്കുക. ഈ വ്യായാമം മിനിറ്റ് ചെയ്യാം. വയറിലെ പേശികള്‍ മുറുകുന്നത് വഴി കുടവയര്‍ കുറയുന്നതാണ്.

3. ശയനപ്രദക്ഷിണം വയര്‍ കുറയ്ക്കാന്‍ പറ്റിയ വ്യായാമമാണ്. നീളമേറിയ ഹാളില്‍ കൈകളും കാലുകളും പിണച്ച് വെച്ച് ശയനപ്രദക്ഷിണം നടത്തുക. കൈകാലുകളുടെ സപ്പോര്‍ട്ടില്ലാതെയുള്ള പ്രദക്ഷിണം വയറിന്റെ പേശികള്‍ക്ക് ദൃഢത നല്‍കുകയും വയര്‍ കുറയാനും സഹായിക്കുന്നു.