സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
2018 fifa world cup
ബെല്‍ജിയത്തിനു മുന്നില്‍ പ്രതിരോധക്കോട്ട കെട്ടി പാനമ; ആദ്യപകുതി ഗോള്‍രഹിതം
സ്പോര്‍ട്സ് ഡെസ്‌ക്
Monday 18th June 2018 9:33pm

സോച്ചി: ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ കരുത്ത് കാട്ടാനിറങ്ങിയ ബെല്‍ജിയത്തിന് മുന്നില്‍ പ്രതിരോധത്തിന്റെ കോട്ട കെട്ടി പാനമ. ആദ്യപകുതി പിന്നിടുമ്പോള്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

ബെല്‍ജിയത്തിന് ലഭിച്ച ഒരുപിടി നല്ല അവസരങ്ങള്‍ പാനമ ഗോള്‍പോസ്റ്റിനുമുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കാണാനാകുന്നത്.

പന്തിന്‍മേല്‍ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ ബെല്‍ജിയം വിജയിച്ചെങ്കിലും ഗോള്‍ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ അവര്‍ക്കായില്ല. ലുകാകുവിനും ഏദന്‍ ഹസാര്‍ഡിനും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ബെല്‍ജിയത്തിനായില്ല.

മറുവശത്ത് പാനമയുടെ ഗോള്‍കീപ്പര്‍ പെനെഡോ മികച്ച സേവുകളുമായി നിറഞ്ഞുനിന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ലോകകപ്പിനെത്തുന്ന ബെല്‍ജിയം കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്.

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

Advertisement