വാട്ട്‌സാപ്പ് സന്ദേശങ്ങളിലൂടെ പുസ്തകമെഴുതി; ഓസ്‌ട്രേലിയയിലെ ഏറ്റവും വിലയേറിയ സാഹിത്യപുരസ്‌കാരം അഭയാര്‍ഥി തടവറയിലേക്ക്
World News
വാട്ട്‌സാപ്പ് സന്ദേശങ്ങളിലൂടെ പുസ്തകമെഴുതി; ഓസ്‌ട്രേലിയയിലെ ഏറ്റവും വിലയേറിയ സാഹിത്യപുരസ്‌കാരം അഭയാര്‍ഥി തടവറയിലേക്ക്
ന്യൂസ് ഡെസ്‌ക്
Friday, 1st February 2019, 8:05 pm

മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന തുകയുള്ള സാഹിത്യ പുരസ്‌കാരം ബൂചാനിക്ക്‌. ബൂചാനിയുടെ “നോ ഫ്രണ്ട് ബട്ട് ദ മൗണ്ടന്‍സ്” എന്ന കൃതിക്കാണ് വിക്ടോറിയന്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചത്.

52 ലക്ഷം രൂപയാണ് സമ്മാനത്തുക.

അനധികൃതമായി ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവരെ താമസിപ്പിക്കുന്ന പാപുവ ന്യൂ ഗുനിയയിലെ മാനുസ് ദ്വീപിലാണ് ഇറാനിയന്‍ സ്വദേശിയായ ബൂചാനിയ 6 വര്‍ഷമായി താമസിക്കുന്നത്.

Behrouz Boochani, author of No Friend but the Mountains, is on many writers’ must-read lists.

സുഹൃത്തും പരിഭാഷകനുമായ ഒമിഡ് തൊഫീഗിയനുമായി മൊബൈല്‍ ഫോണിലൂടെ സംവദിച്ചാണ് ബൂചാനി പുസ്തകം രചിച്ചത്. ആദ്യം വാട്സാപ്പിലും മറ്റുമായി എഴുതി അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ദ്വീപിലേക്കുള്ള ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. അതോടെ ടെക്സ്റ്റ് മെസേജായി ടൈപ്പ് ചെയ്ത് അയച്ചുനല്‍കാന്‍ തുടങ്ങി. അങ്ങനെയാണ് പുസ്തകം പൂര്‍ത്തിയാക്കിയത്.

ബൂച്ചാനിയുടെ ഇന്തോനേഷ്യ മുതല്‍ ഓസ്ട്രേലിയ വരെയുള്ള കുടിയേറ്റത്തെക്കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നത്. പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ “ദ ഗാര്‍ഡിയന്‍” പത്രത്തിലെ കോളമിസ്റ്റുമാണ് ബൂച്ചാനി.

ALSO READ: അല്‍ മുഊസ് അലിക്ക് റെക്കോര്‍ഡ്; ജപ്പാനെതിരെ ഖത്തര്‍ മുന്നില്‍

 

No friend But the Mountain by Behrouz Boochani.

“ഈ ഒരു പുരസ്‌കാരം ഓസ്ട്രേലിയയുടെ രാഷ്ട്രീയത്തിലും അഭയാര്‍ത്ഥികളോടുള്ള സമീപനത്തിലും വലിയ മാറ്റങ്ങളുണ്ടാക്കും” ബൂച്ചാനിയുടെ പുസ്തകം പാര്‍സിയില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത തോഫീഗിയന്‍ പറഞ്ഞു.