എഡിറ്റര്‍
എഡിറ്റര്‍
ബഹ്റൈന്‍ ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2017 മെയ് 19 ന്
എഡിറ്റര്‍
Friday 28th April 2017 3:44pm

ബഹ്റൈന്‍: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ബഹ്‌റൈന്‍ യൂത്ത് ഫെസ്റ്റ് മെയ് 19 നു ഗുദൈബിയ സൗത്ത് പാര്‍ക്ക് ഹോട്ടലിലെ പ്രിയദര്‍ശിനി ഹാളില്‍. ഫെസ്റ്റിനോടനുബന്ധിച്ചു ‘കളേഴ്‌സ് 2017’ എന്ന പേരില്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചന കളറിംഗ് മത്സരങ്ങള്‍ മെയ് 5ന് ബഹ്റൈനിലെ സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടക്കും.

4 വയസു മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കായുള്ള ഈ മത്സരത്തില്‍ പങ്കെടുക്കാനായി മെയ് 3ന് മുന്‍പായി അനസ് (39050067),ഷിഹാബ് (34590359),റഫീഖ് (33896640) എന്നിവരെ ബന്ധപ്പെടാം.

5 വയസ്സുവരെയുള്ള കുട്ടികള്‍ക്കായുള്ള വീഡിയോ സോങ് മത്സരത്തിനായി വിനോദിനെയും (32141573) പ്രസംഗ മത്സരത്തിനായി ലാല്‍സണിനെയും (34384577) ബന്ധപ്പെടണം. 2013 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഐ.വൈ.സി.സി ബഹ്‌റൈനിലും നാട്ടിലുമായി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പതിനെട്ടോളം മെഡിക്കല്‍ ക്യാമ്പുകള്‍ , അഞ്ചോളം രക്തധാന ക്യാമ്പുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. യൂത്ത് ഫെസ്റ്റ് 2017 നടത്തിപ്പിനായി ഐവൈസിസി സ്ഥാപക പ്രസിഡന്റ് അജ്മല്‍ ചാലില്‍ കണ്‍വീനറായും സബ് കമ്മിറ്റി കണ്‍വീനര്‍മാരായി മുഹമ്മദ് റഫീക്ക് (പ്രോഗ്രാം കമ്മിറ്റി),ഹരി ഭാസ്‌കരന്‍( സ്‌പോണ്‍സര്‍ ഷിപ്പ്), ബ്ലെസ്സന്‍ മാത്യൂ( സുവനീര്‍ കമ്മിറ്റി) എന്നിവരെയും തെരെഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: ഷിബു ഉസ്മാന്‍

Advertisement