എഡിറ്റര്‍
എഡിറ്റര്‍
അടിമുടി സുന്ദരിയാവാന്‍ റോസ് വാട്ടര്‍
എഡിറ്റര്‍
Tuesday 9th October 2012 1:30pm

എല്ലാ വീടുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് റോസ് വാട്ടര്‍. സുഗന്ധദ്രവ്യമായുംഔഷധമായും ഒക്കെ ഉപയോഗിക്കാവുന്ന റോസ് വാട്ടറിന്റെ കൂടുതല്‍ ഉപയോഗങ്ങളാണ് ഇത്തവണ ലൈഫ് സ്റ്റൈലില്‍ പറയുന്നത്.

മുടി മുതല്‍ നഖം വരെ ശരീരത്തിന്റെ മിക്കവാറും എല്ലാ അവയവങ്ങളുടെയും സൗന്ദര്യ സംരക്ഷണത്തിന് റോസ് വാട്ടര്‍ ഉപയോഗിക്കാം…

Ads By Google

റോസാപ്പൂ ചര്‍മത്തിന്:

-രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്‍ ഒരു കോട്ടണ്‍ തുണിയിലാക്കി മുഖവും കഴുത്തും മൃദുവായി തടവുന്നത് ചര്‍മത്തിലെ അഴുക്ക് നീക്കാന്‍ നല്ലതാണ്. ദിവസവും രാവിലെയും വൈകീട്ടും ഇങ്ങനെ ചെയ്യുന്നത് ചര്‍മത്തിന് തിളക്കം വര്‍ധിപ്പിക്കുകയും കൂടുതല്‍ ഉണര്‍വ്വുണ്ടാക്കുകയും ചെയ്യും.

-കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിലും റോസ് വാട്ടര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

-മുഖത്തുണ്ടാവുന്ന ചുവന്ന കുരുക്കള്‍, മുഖക്കുരു എന്നിവ പ്രതിരോധിക്കാനും റോസ് വാട്ടര്‍ ഉപയോഗിച്ച് കഴുകുന്നത് ഉത്തമമാണ്.

മുടയഴകിന് റോസ്:

നല്ലൊരു നാച്ചുറല്‍ കണ്ടീഷണര്‍ കൂടിയാണ് റോസ് വാട്ടര്‍. ഷാംമ്പൂവിനോടൊപ്പം മൂന്ന് തുള്ളി റോസ് വാട്ടര്‍ കൂടി ഉപയോഗിച്ചാല്‍ മുടിക്ക് നല്ല വാസന ലഭിക്കും.

-ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ ശല്യം ഉണ്ടാവില്ല.

– സാധാരണ എണ്ണയ്ക്ക് പകരം റോസ് ഓയില്‍ ഉപയോഗിച്ചാല്‍ മുടിക്ക് കൂടുതല്‍ തിളക്കവും സുഗന്ധവും ലഭിക്കും.
കണ്ണിനും കൂട്ടായ് റോസ്:

റോസ് വാട്ടര്‍ നനച്ച തുണി കണ്ണിന് മുകളില്‍ വെക്കുന്നത് കണ്ണിന് കുളിര്‍മയും ആയാസവും നല്‍കും.

– കണ്ണിനുണ്ടാവുന്ന ചുവപ്പിനും ചൊറിച്ചലിനും റോസ് വാട്ടര്‍ ഉത്തമമാണ്. രണ്ട് തുള്ളി റോസ് വാട്ടര്‍ ഉറങ്ങുന്നതിന് മുമ്പ് കണ്ണില്‍ ഇറ്റിച്ചാല്‍ ചൊറിച്ചിലും ചുവപ്പും മാറും.- കണ്ണിന് ചുറ്റുമുള്ള കറുപ്പിന്  ചുറ്റും റോസ് വാട്ടര്‍ തടവിയാല്‍ മതി.

– ചന്ദനവും റോസ് വാട്ടറും മിക്‌സ് ചെയ്ത് കണ്‍പോളയില്‍ 15 മിനുട്ട് വെച്ച ശേഷം കഴുകിയാല്‍ കണ്ണിന്റെ ക്ഷീണം മാറും.

 

Advertisement