എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
എഡിറ്റര്‍
Friday 13th November 2015 2:58pm

rain

ജിദ്ദ: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് അടുത്ത ആഴ്ചയുടെ മധ്യത്തോടെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

നോര്‍ത്ത് മേഖലയിലാവും ശക്തമായ മഴയും കാറ്റും ഉണ്ടാവകയെന്ന് കാലാവസ്ഥ ഗവേഷകന്‍ മുഹമ്മദ് അല്‍ ഖമ്ദി അറിയിച്ചു. കാലാവസ്ഥയിലെ വ്യതിയാനം ഏതാനും ദിവസങ്ങളായി തുടരുന്നതാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജിദ്ദ, റിയാദ്, അല്‍ ദവാദ്മി, അഫിഫ്, ഖ്വാസിം, നോര്‍ത്ത് പ്രവിശ്യകള്‍, ഈ്‌സ്റ്റേണ്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലമ്പ്രദേശങ്ങളിലേക്കുള്ള യാത്രങ്ങള്‍ കഴിയുന്നതും ഒഴിവാക്കാനാണ് കാലാവസ്ഥ ഗവേഷകര്‍ ആവശ്യപ്പെടുനനത്. മഴയ്‌ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Advertisement