ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
2019 Loksabha Election
ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി തീരുമാനിക്കേണ്ട: തുഷാര്‍ വെള്ളാപ്പള്ളി
ന്യൂസ് ഡെസ്‌ക്
7 days ago
Sunday 10th February 2019 1:20pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് ബി.ജെ.പി അല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. അഞ്ചോ ആറോ സീറ്റുകളില്‍ ബി.ഡി.ജെ.എസ് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഉണ്ട്. പക്ഷെ നേതാക്കള്‍ മത്സരരംഗത്തിറങ്ങാത്തതാണ് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് വിജയത്തിന് നല്ലതെന്നും തുഷാര്‍ വെള്ളാപ്പളളി പറഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന സൂചനയും തുഷാര്‍ വെള്ളാപ്പള്ളി നല്‍കി.

ALSO READ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചു; അമോല്‍ പലേക്കറുടെ പ്രസംഗം തടസപ്പെടുത്തി (വീഡിയോ)

നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കേണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞിരുന്നു. എസ്.എന്‍.ഡി.പി ഭാരവാഹികള്‍ മത്സരിക്കരുതെന്നാണ് പൊതു അഭിപ്രായമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ബി.ജെ.പി വിമര്‍ശനം കുറയ്ക്കുന്നതിനും അദ്ദേഹത്തെ ഒതുക്കുന്നതിനും ബി.ജെ.പി തുഷാറിനെ മത്സരരംഗത്തിറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന വാര്‍ത്തയ്ക്കിടെയായിരുന്നു മത്സരിക്കേണ്ടെന്ന വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം.

WATCH THIS VIDEO:

Advertisement