ഐ.പി.എല്ലിലേക്ക് രണ്ട് ടീമുകള്‍ കൂടി; ഒക്ടോബര്‍ 17 ന് ടീം ലേലമെന്ന് റിപ്പോര്‍ട്ട്
ipl 2021
ഐ.പി.എല്ലിലേക്ക് രണ്ട് ടീമുകള്‍ കൂടി; ഒക്ടോബര്‍ 17 ന് ടീം ലേലമെന്ന് റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th September 2021, 10:53 pm

മുംബൈ: ഐ.പി.എല്ലിലേക്ക് പുതിയ രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐ നീക്കം. ഒക്ടോബര്‍ 17 ന് ഇവര്‍ക്കായുള്ള ലേലം ബി.സി.സി.ഐ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ഷിക വരുമാനം 3000 കോടി രൂപയുള്ള കമ്പനികള്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. അപേക്ഷകരില്‍ നിന്ന് ലേലത്തിന് യോഗ്യമായ ടീമുകളെ ഒക്ടോബര്‍ 5 നാണ് പ്രഖ്യാപിക്കുക.

10 ലക്ഷം രൂപയാണ് ലേലത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ കെട്ടിവെക്കേണ്ട തുക. ഈ തുക പിന്നീട് ടീമുകള്‍ക്ക് തിരിച്ച് ലഭിക്കുകയുമില്ല.

അഹമ്മദാബാദ് ആസ്ഥാനമായി ഗൗതം അദാനിയും ലഖ്‌നൗ ആസ്ഥാനമായി സഞ്ജീവ് ഗോയങ്കയും പുതിയ ടീമുകള്‍ സ്വന്തമാക്കാനാണ് സാധ്യത.

രണ്ട് ടീമുകളുടെ വരവോട് കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് 5000 കോടി രൂപയുടെ അധികലാഭമാണ് പ്രതീക്ഷിക്കുന്നത്.

2022 ലെ സീസണ്‍ മുതലാണ് പുതിയ ടീമുകള്‍ കളത്തിലിറങ്ങുക. പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നതോടെ അടുത്ത സീസണില്‍ മെഗാ താരലേലമാണ് നടക്കുക.

ഇതോടെ നിശ്ചിത കളിക്കാരെ മാത്രമാകും ഓരോ ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BCCI to Hold Auction for Two New IPL Teams on October 17 Through Closed Bids