എഡിറ്റര്‍
എഡിറ്റര്‍
ലോകകപ്പിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നന്നായി കളിച്ചത് ചിലരെ സന്തോഷിപ്പിച്ചിരുന്നില്ല; ബി.സി.സി.ഐ പുരുഷാധിപത്യമുള്ള സംഘടന ; വെളിപ്പെടുത്തലുകളുമായി ബി.സി.സി.ഐ ഭരണസമിതിയംഗം ഡയാന എഡുല്‍ജി
എഡിറ്റര്‍
Thursday 24th August 2017 8:40pm


മുംബെ : ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പോട് കൂടി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനും വനിതാ താരങ്ങള്‍ക്കും ജനങ്ങള്‍ക്കിടയിലുണ്ടായ സ്വീകാര്യത ചെറുതൊന്നുമല്ല. അപ്പോഴും നിലനിന്നിരുന്ന ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റിലെ പുരുഷ -സ്ത്രീ വേര്‍തിരിവാണ്. അത്തരം ലിംഗവിവേചനങ്ങള്‍ കാണിക്കുന്ന ബി.സി.സി.ഐയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബി.സി.സി.ഐ ഭരണസമിതി അംഗമായ ഡയാന എഡുല്‍ജി. ബി.സി.സി.ഐ പരിപൂര്‍ണ്ണമായും പുരുഷമേധാവിത്വമുള്ള സംഘടനയാണ്. ലോകകപ്പിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മികച്ച പ്രകടനം ബി.സി.സി.ഐയിലുള്ള ചിലരെ സന്തോഷിപ്പിച്ചിരുന്നില്ല ഒരു പൊതു പരിപാടിയ്ക്കിടെ ഡയാന പറഞ്ഞു.

നിയമനിര്‍വഹണത്തിനായി ബി.സി.സി.ഐയ്ക്ക് സ്ത്രീകളെ ആവശ്യമില്ല, പരിഗണിക്കാറുമില്ല അതാണ് ഇന്ത്യയിലെ വനിതാ ക്രിക്കറ്റിനെ പിറകോട്ടു വലിക്കുന്നത്. 2006ല്‍ വനിതാ ക്രിക്കറ്റ്് ബി.സി.സി.ഐ ഏറ്റെടുക്കുന്നത് മുതല്‍ ഈ വിവേചനമുണ്ട് . അവര്‍ക്ക് നിയമനിര്‍വ്വഹണത്തിലൊ മറ്റ് കാര്യങ്ങളിലൊ സ്ത്രീകളെ ആവശ്യമില്ല. ബി.സി.സി.ഐയിലെ ചിലര്‍ക്ക് ഇപ്പോളത്തെ ടീം നന്നായികളിക്കുന്നുണ്ടെന്ന് അംഗീകരിക്കാന്‍ മടിയാണ്. ഞാന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയത് മുതല്‍ ഇത്തരം കാര്യങ്ങളില്‍ ശബ്ദമുയര്‍ത്താറുണ്ട്. എന്നാല്‍ എനിക്കിപ്പോഴും പറയേണ്ടി വരുന്നു വനിതാ ക്രിക്കറ്റിനായി ബി.സി.സി.ഐ ഒന്നും ചെയ്യുന്നില്ലെന്ന്. ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഡയാന പറഞ്ഞു.


Also Read:  ‘വെറുതെ ചൊറിയാന്‍ നിക്കണ്ട മക്കളേ, മഞ്ഞപ്പട മുള്ളിയാല്‍ ഒലിച്ചു പോവാന്‍ മാത്രമേ നിങ്ങളുള്ളൂ…’; വിനീതിനേയും റിനോയേയും കൂവി വിളിച്ചതിന് ബംഗളൂരി എഫ്.സിയുടെ പേജില്‍ പൊങ്കാലയിട്ട് മഞ്ഞപ്പടയുടെ തിരിച്ചടി


മുന്‍ ബി.സി.സി.ഐ പ്രസിഡന്റായ എന്‍ ശ്രീനിവാസനെയും ഡയാന പേര് പറഞ്ഞു വിമര്‍ശിച്ചു. ശ്രീനിവാസന്‍ ബി.സി.സി.ഐ പ്രസിഡന്റായ സമയത്ത് മുംബെയില്‍ അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞത് എന്റെ ഇഷ്ടപ്രകാരമാണെങ്കില്‍ ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് ഉണ്ടാവില്ല എന്നായിരുന്നു.

ലോധാ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം ബി.സി.സി.ഐ ഭരണസമിതിയിലേക്ക് സുപ്രിം കോടതി നിയമിച്ച നാലംഗ സമിതിയിലെ ഏക വനിതാ അംഗമായിരുന്നു ഡയാന എഡുല്‍ജി. ഇന്ത്യന്‍ ക്രിക്കറ്റിലെ ലിംഗ വിവേചനങ്ങളെ പറ്റി മുമ്പേ പറഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് ഡയാന. നേരത്തെ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജിനോട് ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരാണെന്ന് ചോദിച്ചപ്പോള്‍ ഇത്തരമൊരു ചോദ്യം ഒരു പുരുഷതാരത്തോട് ചോദിക്കുമൊ എന്ന പ്രതികരണം വിരല്‍ ചൂണ്ടുന്നതും ഇത്തരത്തിലുള്ള അസമത്വത്തിലേക്കാണ്.

Advertisement