എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്ലിന് പുതിയ സ്‌പോണ്‍സറെ തേടുന്നു
എഡിറ്റര്‍
Monday 29th October 2012 1:42pm

ന്യൂദല്‍ഹി: ഐ.പി.എല്ലിലേക്കുള്ള പുതിയ സ്‌പോണ്‍സര്‍മാരെ ബി.സി.സി.ഐ ക്ഷണിക്കുന്നു. അടുത്ത ഓഗസ്റ്റില്‍ ഡി.എല്‍.എഫുമായുള്ള കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐ പുതിയ സ്‌പോണ്‍സര്‍മാരെ തേടുന്നത്.

അഞ്ച് വര്‍ഷത്തേക്കായിരുന്നു ഡി.എല്‍.എഫുമായി കരാര്‍ ഉണ്ടായിരുന്നത്. ഈ കരാറാണ് ഓഗസ്റ്റില്‍ അവസാനിക്കുന്നത്.

Ads By Google

2013 മുതല്‍ 2017 വരെ അഞ്ച് വര്‍ഷത്തേക്കുള്ള കരാറിനാണ് ബി.സി.സി.ഐ പുതിയ സ്‌പോണ്‍സറെ തേടുന്നത്. രാജ്യത്തെ പ്രധാന പത്രങ്ങളിലൂടെയാണ് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്.

സിലക്ഷന്‍ ലഭിച്ച സ്‌പോണ്‍സര്‍ പിന്നീട് സ്‌പോണ്‍സര്‍ഷിപ്പ് വില്‍ക്കാന്‍ പാടില്ലെന്നും ടെണ്ടറില്‍ പറയുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള കമ്പനികള്‍ക്ക് അപേക്ഷിക്കാം.

നവംബര്‍ 21 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. ബി.സി.സി.ഐയുടെ പേരില്‍ പൂനെയില്‍ മാറാവുന്ന 2,00,000 രൂപയുടെ ഡി.ഡിക്കൊപ്പമാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 21 ന് 11.30 വരെ അപേക്ഷ നല്‍കാം. തുക തിരികേ ലഭിക്കില്ലെന്നും ടെണ്ടറില്‍ വ്യക്തമാക്കുന്നുണ്ട്.

Advertisement