എഡിറ്റര്‍
എഡിറ്റര്‍
പ്രതിഷേധം ഫലം കണ്ടു; താരങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ധോണിയുടേയും കോഹ് ലിയുടേയും ആവശ്യം ബോര്‍ഡ് അംഗീകരിച്ചു
എഡിറ്റര്‍
Thursday 30th November 2017 8:49pm

ന്യൂദല്‍ഹി: വേതന വര്‍ധനവ് ആവശ്യപ്പെട്ട് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ പ്രതിഷേധം ഫലം കണ്ടു. നായകന്‍ കോഹ് ലിയുടേയും മുന്‍ നായകന്‍ എം.എസ് ധോണിയുടേയും നേതൃത്വത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നോട്ടു വെച്ച ശമ്പള വര്‍ധനവ് ബി.സി.സി.ഐ അധികൃതര്‍ അംഗീകരിക്കുകയായിരുന്നു. മത്സരക്രമത്തിനെതിരെയുള്ള താരങ്ങളുടെ വിമര്‍ശനവും ബോര്‍ഡ് പരിഗണനയിലെടത്തിട്ടുണ്ട്.

പരിശീലകന്‍ രവി ശാസ്ത്രിയോടൊപ്പം നായകനും മുന്‍ നായകനും ഇന്ന് ന്യൂദല്‍ഹിയില്‍ സി.ഒ.എ ചീഫ് വിനോദ് റായിയേയും ഡയാന എഡുല്‍ജിയേയും കണ്ടിരുന്നു. ഇതിന് ശേഷമാണ് ആവശ്യം അംഗീകരിക്കുന്നതായി കമ്മറ്റി അറിയിച്ചത്.

‘ ഞങ്ങള്‍ താരങ്ങളുമായി ദീര്‍ഘ നേരം ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ താരങ്ങള്‍ക്കായുള്ള ഫ്യൂച്ചര്‍ ടൂര്‍സ് പ്രോഗ്രാം, മത്സരങ്ങളുടെ എണ്ണം, വേതനം എല്ലാം കടന്നു വന്നു.’ രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വിനോദ് റായി പറഞ്ഞു.


Also Read: അഭ്യര്‍ത്ഥിച്ചും അമ്പയര്‍മാരോട് വാദിച്ചും തമീം ഇക്ബാല്‍; തമീമിന്റെ മാന്യതയ്ക്ക് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി


ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങളെല്ലാം താരങ്ങള്‍ അറിയിച്ചെന്നും എല്ലാം ചര്‍ച്ച ചെയ്യുമെന്നും റായി പറഞ്ഞു. താരങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കുമെന്നും എന്നാല്‍ എത്ര ദിവസം എന്നതിനെ കുറിച്ച് തീരുമാനം ആകുമ്പോള്‍ അറിയിക്കാമെന്നും റായ് പറഞ്ഞു.

നിലവിലെ സംവിധാനമനുസരിച്ച് ഗ്രേഡ് എയിലുള്ള താരങ്ങള്‍ക്ക് രണ്ട് കോടിയും ബിയിലുള്ളവര്‍ക്ക് ഒരു കോടിയുമാണ് നല്‍കുന്നത്. സി ഗ്രേഡിലുള്ള താരങ്ങള്‍ക്ക് നല്‍കുന്നത് 50 ലക്ഷവുമാണ് പ്രതിഫലം.

Advertisement