എഡിറ്റര്‍
എഡിറ്റര്‍
‘കോണ്‍ഗ്രസ് ലോകത്തിലെ നാലാമത്തെ അഴിമതി പാര്‍ട്ടി’; വാര്‍ത്ത വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍
എഡിറ്റര്‍
Tuesday 21st March 2017 9:01pm

 

ന്യൂദല്‍ഹി: ലോകത്തിലെ നാലമാത്തെ അഴിമതി പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നടക്കുന്ന വ്യാജ വാര്‍ത്ത പ്രചരണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോണ്‍ഗ്രസിനെതിരായ പ്രചരണങ്ങളെന്ന് ദേശീയ മാധ്യമമായ ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also read ‘ഇടവകയിലെ സദാചാരക്കാര്‍ ഇടഞ്ഞു’; സ്ത്രീയോടൊപ്പം കണ്ട വൈദികന് സ്ഥലമാറ്റം 


ബി.ബി.സി നടത്തിയ സര്‍വേ ഫലം എന്ന രീതിയിലാണ് ലോകത്തെ അഴിമതി പാര്‍ട്ടികളില്‍ നാലാം സ്ഥാനമാണ് കോണ്‍ഗ്രസിന് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. സര്‍വേയുടെ ഫലങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

 

എന്നാല്‍ ബി.ബി.സി ഇത്തരത്തിലൊരു സര്‍വേ നടത്തിയിട്ടിലെലന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ബി.സിയുടെ വെബ്‌സൈറ്റിലെ വാര്‍ത്ത എന്ന തരത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ എതിരാളികള്‍ വ്യാപകമായാണ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.


Dont miss കോടതി വിധി നടപ്പിലാക്കപ്പെട്ടപ്പോള്‍ രോഗിയായ അമ്മയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകളും തെരുവില്‍; കൈത്താങ്ങുമായി ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും 


വാര്‍ത്തയില്‍ ആദ്യം കണ്ടിരുന്ന ബി.ബി.സി ന്യൂസ് പോയിന്റ് എന്ന സൈറ്റിന്റെ ലോഗോ ബി.ബി.സി ലോഗോയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. എന്നാല്‍ വ്യാജ പ്രചരണത്തിനായി വാര്‍ത്തയെ ഉപയോഗിക്കുന്നവര്‍ ബി.ബി.സിയുടെ യഥാര്‍ത്ഥ ലോഗോയും ഇപ്പോള്‍ വാര്‍ത്തയോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

വാര്‍ത്ത വ്യാജമാണെന്നും ബി.ബിസിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം ബി.ബി.സി ഇന്ത്യാ വക്താവ് ഗീതാ പാണ്ഡേ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Advertisement