എഡിറ്റര്‍
എഡിറ്റര്‍
‘പശു മുതല്‍ വിമാനം വരെ’; ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്രം തിരുത്തുകയാണെന്ന് ബി.ബി.സി
എഡിറ്റര്‍
Friday 22nd September 2017 10:32pm

ന്യൂദല്‍ഹി: ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്രം തിരുത്തുകയാണെന്ന് ബി.ബി.സി. ‘പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ; ഇന്ത്യന്‍ മന്ത്രിമാര്‍ ചരിത്രം തിരുത്തിയെഴുതുമ്പോള്‍’ എന്ന റിപ്പോര്‍ട്ടിലാണ് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയില്‍ പ്രധാനമന്ത്രിയുടെ അടക്കമുള്ള മന്ത്രിമാരുടെ പ്രസ്താവനകള്‍ ഇടം പിടിച്ചിരിക്കുന്നത്.

ശാസ്ത്രീയമായ എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും പിന്നില്‍ ഹൈന്ദവ പുരാണങ്ങളാണെന്നുള്ള മന്ത്രിമാരുടെ പ്രസ്താവനകളെ കളിയാക്കിക്കൊണ്ടാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്.


Also Read: പ്രതികൂല ‘ആഗോള’ സാഹചര്യങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ശരിയായ പാതയില്‍ നയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് അരുണ്‍ ജെയ്റ്റ്‌ലി


കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിംഗാണ് ഏറ്റവും അവസാനമായി ‘ശാസ്ത്രം തിരുത്തിയെഴുതിയത്.’ റൈറ്റ് സഹോദരന്‍മാരേക്കാള്‍ മുമ്പ് ഇന്ത്യാക്കാരനാണ് വിമാനം കണ്ടുപിടിച്ചതെന്നും പുഷ്പക വിമാനത്തെക്കുറിച്ചും ഐതിഹ്യങ്ങളെക്കുറിച്ചും എഞ്ചിനീയറിംഗ് ക്ലാസില്‍ പഠിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ലാസ്റ്റിക് സര്‍ജറി വളരെ കാലം മുമ്പുതന്നെ ഇന്ത്യയിലുണ്ടായിരുന്നെന്നും അതിനുദാഹരണമാണ് ഗണപതിയെന്നും പറഞ്ഞിരുന്നു. ഇതും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പശു ഓക്‌സിജന്‍ പുറത്തുവിടുന്ന ജീവിയാണെന്നുള്ള രാജസ്ഥാന്‍ വിദ്യഭ്യാസമന്ത്രിയുടെ പ്രസ്താവനയും റിപ്പോര്‍ട്ടിലുണ്ട്.

ബി.ബി.സിയുടെ റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advertisement