ബുന്ദസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനും ഡോട്ട്മുണ്ടിനും ജയം
Football
ബുന്ദസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനും ഡോട്ട്മുണ്ടിനും ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st December 2018, 10:26 pm

ബുന്ദസ് ലീഗയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനും ബൊറൂസിയ ഡോട്ട്മുണ്ടിനും ജയം. ഡോട്ട്മുണ്ട് എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രീബര്‍ഗിനെ തോല്‍പിച്ചപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബയേണ്‍ വെര്‍ഡര്‍ ബ്രെമനെ തോല്‍പിച്ചത്.

ചാംപ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയെ അഞ്ച് ഗോളിന് തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വെര്‍ഡറിന്റെ മൈതാനിയില്‍ ബയേണ്‍ ഇറങ്ങിയത്. സെര്‍ജി നാബ്രിയുടെ ഇരട്ട ഗോള്‍ മികവിലായിരുന്നു ബയേണിന്റെ ജയം. യുവ ഒസാക്കൊയുടെ വകയായിരുന്നു ബ്രെമന്റെ ഗോള്‍. മത്സരത്തില്‍ ബ്രെമന്‍ താരം നിക്ക്‌ലസ് മൊയ്‌സാന്റര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

ALSO READ: ജര്‍മന്‍ ഇതിഹാസം ലോഥര്‍ മതേവുസ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം കാണാന്‍ കൊച്ചിയിലെത്തും

പന്തടക്കത്തിലും ആക്രമണത്തിലും ബയേണായിരുന്നു മുന്നിട്ട് നിന്നത്. ജയത്തോടെ മ്യൂണിക്ക് ടീം പോയന്റ് ടേബിളില്‍ മൂന്നമതായി.

മറ്റൊരു മത്സരത്തില്‍ ടേബിളില്‍ ഒന്നാമതുള്ള ഡോട്ട്മുണ്ട് ഫ്രീബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു.ഡോട്ട്മുണ്ടിനായി നായകന്‍ മാര്ക്കോ റിയൂസ് പെനല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടപ്പോള്‍ ഗോള്‍ മെഷീന്‍ പാകോ അല്‍കാസറിന്റെ വകയായിരുന്നു രണ്ടാം ഗോള്‍.

മറ്റൊരു മത്സരത്തില്‍ വി.എഫ്.ബി. സ്റ്റുട്ട്ഗര്‍ട്ട് എതിരില്ലാത്ത ഒരു ഗോളിന് ഓഗ്‌സ്ബര്‍ഗിനെ തോല്‍പിച്ചു.