എഡിറ്റര്‍
എഡിറ്റര്‍
കൂറുമാറിയവന്റെ കാലുവാരി ജനം; ബി.ജെ.പിയെ തൂത്തെറിഞ്ഞ് ബവാന മണ്ഡലം ആം ആദ്മിക്കൊപ്പം
എഡിറ്റര്‍
Monday 28th August 2017 2:45pm

ന്യൂദല്‍ഹി: ബവാന നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വമ്പന്‍ ജയം. ബി.ജെ.പിയെയും കോണ്‍ഗ്രസിനേയും തറപറ്റിച്ചുകൊണ്ടാണ് ആം ആദ്മി മികച്ച വിജയം നേടിയെടുത്തത്.


Dont Miss ഉപതെരഞ്ഞെടുപ്പ്; പനാജിയില്‍ പരീക്കര്‍ ജയിച്ചു; ദല്‍ഹിയില്‍ ആം ആദ്മി മുന്നേറുന്നു; ശ്വാസം മുട്ടി ബി.ജെ.പി


ആം ആദ്മി നേതാവായ രാം ചന്ദര്‍ 59,886 വോട്ടിനാണ് ഇവിടെ വിജയം ഉറപ്പിച്ചത്. ബി.ജെ.പിയുടെ വേദ് പ്രകാശിന് 35,834 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ സുരേന്ദര്‍ കുമാറിന് 31,919 വോട്ടും ലഭിച്ചു.

ആം ആദ്മി എം.എല്‍.എയായിരുന്ന വേദ് പ്രകാശ് സതീഷ് സ്ഥാനം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ബവാനയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 70 അംഗ സഭയില്‍ നിലവില്‍ 65 അംഗങ്ങളാണ് ആംആദ്മിക്കുള്ളത്.

വോട്ടെണ്ണലിന്റെ തുടക്കം മുതലേ കൃത്യമായ ആധിപത്യം പുലര്‍ത്തിക്കൊണ്ട് തന്നെയായിരുന്നു ആം ആദ്മിയുടെ മുന്നേറ്റം. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തുകയും ബി.ജെ.പി പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.

ദല്‍ഹിയിലെ ഏറ്റവും വലിയ നിയോജകമണ്ഡലങ്ങളിലൊന്നായ ബാവാനയില്‍ 2.94 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ആഗസ്റ്റ് 23നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.

നഗരത്തിന്റെ വടക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് ഭവാനി. യു.പി,ബീഹാര്‍ എന്നിവടങ്ങില്‍ നിന്നുള്ള കുടിയേറ്റക്കാരും ഇവിടെ ഏറെയുണ്ട്. നാല് മാസം മുന്‍പ് നടന്ന രാജൗരി ഗാര്‍ഡന്‍ ബൈപ്പോളിലും ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടിരുന്നു.

Advertisement