എനിക്കല്ലെടാ നിനക്കാടാ കോംപ്ലക്‌സ്; അഭിമുഖത്തിനിടെ പരസ്പരം ട്രോളി ധ്യാനും ബേസിലും
Movie Day
എനിക്കല്ലെടാ നിനക്കാടാ കോംപ്ലക്‌സ്; അഭിമുഖത്തിനിടെ പരസ്പരം ട്രോളി ധ്യാനും ബേസിലും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd April 2024, 5:24 pm

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ അഭിമുഖത്തിനിടെ പരസ്പരം ട്രോളും തഗ്ഗുമായി നടന്‍മാരായ ധ്യാന്‍ ശ്രീനിവാസനും ബേസില്‍ ജോസഫും. സിനിമാ ലൊക്കേഷനില്‍ ഉണ്ടായ രസകരമായ സംഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇരുവരും പരസ്പരം ട്രോളിയത്.

ധ്യാനുമായുള്ള സീനുകളില്‍ ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ അഥവാ എങ്ങാനും തെറ്റിപ്പോയാല്‍ ഇവന്റെ വായില്‍ ഇരിക്കുന്നത് കേള്‍ക്കണമല്ലോ എന്നോര്‍ത്തായിരുന്നു തന്റെ ടെന്‍ഷന്‍ എന്നായിരുന്നു ബേസില്‍ പറഞ്ഞത്.

ഇതോടെ ഓരോ ഷോട്ടും ശരിയാവണേ എന്ന് ബേസിലിന് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു എന്നായിരുന്നു ധ്യാനിന്റെ തഗ്ഗ്. ഉച്ചയോടെ ഷൂട്ട് കഴിയേണ്ട ഒരു ദിവസം ബേസില്‍ കാരണം 4 മണി വരെ ഷൂട്ട് നീണ്ടു എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

ഇത് കേട്ടതും 6 ടേക്ക് വരേയേ പോയിട്ടുള്ളൂ എന്ന് വിനീത് പറഞ്ഞപ്പോള്‍ അല്ല 12 ടേക്ക് വരെ പോയെന്നായിരുന്നു ധ്യാനിന്റെ മറുപടി. തൊട്ടുമുന്‍പത്തെ അഭിമുഖത്തില്‍ 18 എന്നായിരുന്നല്ലോ നീ പറഞ്ഞത് എന്നായി ഇതോടെ ബേസില്‍.

ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ കൂടെ അഭിനയിക്കുന്ന ആളെ സപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടതെന്നും അല്ലാതെ ഓപ്പോസിറ്റ് നിന്ന് തെറ്റിക്കെടാ തെറ്റിക്ക് എന്ന് മനസില്‍ കരുതുകയും നീ തെറ്റിച്ചിട്ട് വേണം എനിക്കിവിടെ ഞെളിഞ്ഞ് നില്‍ക്കാന്‍ എന്നല്ല വേണ്ടതെന്നും ബേസില്‍ പറഞ്ഞു.

തന്റെ അഭിനയം കണ്ട് ധ്യാനിന് ഇഗോയടിച്ചെന്നും കോംപ്ലക്‌സായെന്നുമായിരുന്നു ബേസില്‍ ചിരിയോടെ പറഞ്ഞത്.

വിനീതേട്ടന്റെ കയ്യടി മൊത്തം എനിക്കായിരുന്നു. ഓരോ ആക്ഷന്‍ കട്ട് കഴിയുമ്പോഴും ബേസി, എക്‌സലന്റ്, ബേസി, വെരി ഗുഡ് എന്ന് വിനീതേട്ടന്‍ പറയുമായിരുന്നു.

ഇത് കേട്ടതും തന്റെ മുന്നില്‍ ആളാവാന്‍ വേണ്ടിയിട്ട് ബേസില്‍ ആദ്യമേ ഏട്ടനോട് പോയി വെരിഗുഡ് പറയാന്‍ ഏല്‍പ്പിച്ചതായിരിക്കുമെന്നായിരുന്നു ധ്യാനിന്റെ മറുപടി.

കട്ട് പറഞ്ഞുകഴിഞ്ഞാല്‍ വെരിഗുഡ് എന്ന് പറയണേ എന്ന് ഇവന്‍ ഏട്ടന്റെ അടുത്ത് പോയി പറഞ്ഞുകാണും. എന്നോട് പിന്നെ ഓരോ ഷോട്ട് കഴിയുമ്പോഴും ഏട്ടന്‍ വെരിഗുഡ് വെരിഗുഡ് എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് (ചിരി). അപ്പോള്‍ ഇവന്  കോംപ്ലക്‌സായി.

ഇവനോട് ഇതുവരെ വിനീതേട്ടന്‍ ഒരു വെരിഗുഡ് പറഞ്ഞിട്ടില്ല. അതോടെ ഇവന് കോംപ്ലക്‌സായി എന്ന് ധ്യാന്‍ പറഞ്ഞപ്പോള്‍ നിനക്കാടാ കോംപ്ലക്‌സ് എനിക്കല്ലെന്നായിരുന്നു പൊട്ടിച്ചിരിയോടെ ബേസില്‍ പറഞ്ഞത്. സെറ്റിലെത്തിയ കല്യാണി പ്രിയദര്‍ശന് ബേസിലിലെ മനസിലായില്ലെന്നും താന്‍ പിന്നെ പറഞ്ഞ് പരിചയപ്പെടുത്തുകയായിരുന്നുവെന്നും ധ്യാന്‍ പറഞ്ഞു. അഭിമുഖത്തിലുടനീളം പരസ്പരം ട്രോളിയും കളിയാക്കിയുമായിരുന്നു ഇരുവരും സംസാരിച്ചത്.

ക്യാമറ ഓണ്‍ ചെയ്താല്‍ ഇവര്‍ ഓക്കെയാണെന്നും ഓഫ് ചെയ്താല്‍ തീര്‍ന്നെന്നുമായിരുന്നു ഇതോടെ വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

Content Highlight: Basil and Dhyan Sreenivasan thug on Interview