മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയെയും പരാജയപ്പെടുത്തി ബാരിപ ബഹുജന്‍ മഹാസംഘ്; തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്ന് ബി.ജെ.പി
national news
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയെയും പരാജയപ്പെടുത്തി ബാരിപ ബഹുജന്‍ മഹാസംഘ്; തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്ന് ബി.ജെ.പി
ന്യൂസ് ഡെസ്‌ക്
Friday, 17th January 2020, 11:04 pm

അകോല: മഹാരാഷ്ട്രയിലെ അകോല ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കുന്ന ബാരിപ ബഹുജന്‍ മഹാസംഘിന് വിജയം. അദ്ധ്യക്ഷ സ്ഥാനത്തേക്കും ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കും ബാരിപ ബഹുജന്‍ മഹാസംഘ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഭതായ് ഭോജനെ അദ്ധ്യക്ഷ സ്ഥാനത്തേക്കും സാവിത്രിബായ് റാത്തോഡ് ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കും വിജയിച്ചു. അകോലയില്‍ ആദ്യമാണ് ഇരുസ്ഥാനങ്ങളിലും സ്ത്രീകള്‍ അധികാരത്തിലെത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ദേബാകറിനെയാണ് പ്രതിഭതായ് ഭോജനെ പരാജയപ്പെടുത്തിയത്. പ്രതിഭതായ് ഭോജനെ 25 വോട്ടുകള്‍ നേടിയപ്പോള്‍ സുനില്‍ ദേബാകറിന് 21 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ.

സാവിത്രിബായ് റാത്തോഡിന് 25 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ശിവസേനയുടെ ആശിഷ് ദത്കറിന് 21 വോട്ടുകളാണ് ലഭിച്ചത്. ഏഴ് അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനിന്നു.