എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്‌സ വിജയഗാഥ
la liga
എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്‌സ വിജയഗാഥ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd March 2019, 7:39 am

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയ്ക്ക് വീണ്ടും ജയം. റയല്‍ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന ബാഴ്സ ലാ ലീഗയില്‍ പത്ത് പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

26 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയ്ക്ക് 25 കളികളില്‍ നിന്ന് 50 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള റയലിന് 48 പോയിന്റാണുള്ളത്.

ALSO READ: ധോണിയും കേദാറും കളം നിറഞ്ഞു; ഓസീസിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം

ഇരുപത്തിയാറാം മിനിറ്റില്‍ ക്രൊയേഷ്യന്‍ സ്ട്രൈക്കര്‍ ഇവാന്‍ റാക്കിടിച്ചാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്. സെര്‍ജി റോബര്‍ട്ടോയുടെ പാസില്‍ നിന്നായിരുന്നു സര്‍ജിയോ റാമോസിനെയും ഗോളി കോര്‍ട്ടോയിസിനെ മറികടന്നുള്ള റാക്കിടിച്ചിന്റെ ഗോള്‍.

ബുധനാഴ്ച കോപ്പ ഡെല്‍ റേയിലും ബാഴ്സ റയലിനെ തറപറ്റിച്ചിരുന്നു. രണ്ടാംപാദ സെമിയില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു അന്ന് ബാഴ്സയുടെ ജയം.

കഴിഞ്ഞ ആറു മത്സരങ്ങളിലെ ബാഴ്സയുടെ ആറാം ജയമാണിത്.

WATCH THIS VIDEO: