റയ'എല്‍' ക്ലാസിക്കോ; ബാഴ്‌സയ്ക്ക് തോല്‍വി
El Classico
റയ'എല്‍' ക്ലാസിക്കോ; ബാഴ്‌സയ്ക്ക് തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th October 2020, 10:03 pm

നൗകാമ്പ്: എല്‍ ക്ലാസികോയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ബാഴ്‌സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്.

ആദ്യ പത്തു മിനിറ്റിനിടെ തന്നെ ഇരുടീമുകളും ഓരോ ഗോള്‍ നേടി. അഞ്ചാം മിനിറ്റില്‍ തന്നെ ബാഴ്സയുടെ വലയില്‍ പന്തെത്തിച്ച് റയല്‍ മഡ്രിഡാണ് തുടങ്ങിയത്.

മൂന്നു മിനിറ്റിനുള്ളില്‍ തന്നെ ബാഴ്സ തിരിച്ചടിച്ചു. ജോഡി ആല്‍ബയും ആന്‍സു ഫാത്തിയും ചേര്‍ന്ന നടത്തിയ മിന്നലാക്രമണത്തിലായിരുന്നു തിരിച്ചടി. കൗമാര താരം ഫാത്തിയായിരുന്നു സ്കോറര്‍.

61ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി റയല്‍ ലീഡ് നേടി. കിക്കെടുത്ത നായകന്‍ സെര്‍ജിയോ റാമോസ് പന്ത് വലയിലെത്തിച്ചു. ഇതോടെ ബാഴ്സലോണ പ്രതിരോധത്തിലായി. ഒളിഞ്ഞും തെളിഞ്ഞും കറ്റാലന്മാര്‍ തിരിച്ചടിച്ചെങ്കിലും ഫലം കണ്ടില്ല. സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

ഒടുവില്‍ 90ാം മിനിറ്റില്‍ ലൂക മോഡ്രിച്ച് ബാഴ്സലോണ ഗോളി നിറ്റോയെ രണ്ടു തവണ കബളിപ്പിച്ച് മനോഹരമായി വലകുലുക്കിയതോടെ റയല്‍ മഡ്രിഡ് ജയം ഉറപ്പിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Barcelona vs Real Madrid, La Liga