കോപ്പഡെല്‍റെ: ബാര്‍സ-റയല്‍ സെമി പോരാട്ടം ഇന്ന്; മെസി കളിച്ചേക്കും
Football
കോപ്പഡെല്‍റെ: ബാര്‍സ-റയല്‍ സെമി പോരാട്ടം ഇന്ന്; മെസി കളിച്ചേക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th February 2019, 11:05 am

ബാര്‍സിലോന: സ്‌പെയിനില്‍ ഇന്ന് വമ്പന്‍ പോരാട്ടം. കോപ്പ ഡെല്‍റെ ആദ്യ പാദസെമിയില്‍ ശക്തരായ ബാര്‍സിലോനയും റയല്‍ മാഡ്രിഡും ഇന്ന് നേര്‍ക്കുനേര്‍ എ്ത്തുന്നു. ബാര്‍സയുടെ മൈതാനമായ ന്യൂകാംപിലാണ് ആദ്യപദ മത്സരം.

മെസിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അന്തിമ ഇലവനില്‍ കളിക്കുമോയെന്നതില്‍ തീരുമാനമായിട്ടില്ല. വലന്‍സിയയ്‌ക്കെതിരായ മത്സരത്തിനിടയിലാണ് പരുക്കേറ്റത്. കാല്‍തുടയ്ക്കാണ് പരുക്ക്.

മെസി കളിക്കുമെന്നതില്‍ തീരുമാനമായില്ലെന്നും അദ്ദേഹം പരിശീലനത്തിന് ഇറങ്ങിയതിനാല്‍ കളിക്കുമോയെന്നതില്‍ തീരുമാനം പിന്നീട് സ്വീകരിക്കുമെന്ന് ബാര്‍സപരിശീലകന്‍ എണസ്റ്റോ വാല്‍വെര്‍ദെ പറഞ്ഞു.

ALSO READ:ഫുട്‌ബോളിലെ രാഷ്ടീയക്കാരന്‍, മനുഷ്യ സ്‌നേഹി; ക്രിസ്റ്റ്യാനോ@34

പരുക്കേറ്റ മുന്നേറ്റതാരം ഒസ്മാനെ ഡെംബലെയും ഇന്ന് ബാര്‍സ നിരയില്‍ ഉണ്ടാകില്ലെന്നും ഉറപ്പാണ്. റയല്‍ നിരയില്‍ ഗാരെത് ബെയ്ല്‍ കളിക്കാന്‍ സാധ്യതയില്ല. അതേസമയം ബെന്‍സേമ കളിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റയല്‍ നിരയില്‍ വേറെ ആര്‍ക്കും പരുക്കില്ല.

ലീഗില്‍ ടോപ്പിലുള്ള ബാര്‍സിലോന മികച്ച ഫോമിലാണ്. എന്നാല്‍ സിദാന്‍ പോയതോടെ പഴയ ഫോമിന്റെ നിഴലിലാണ് റയല്‍ മാഡ്രിഡ്. ലീഗില്‍ അഞ്ചാമതുള്ള റയലിന് ബാര്‍സയ്‌ക്കെതിരെയുള്ള ജയം ആത്മവിശ്വാസം വര്‍ധിക്കും.

ലീഗ് മത്സരത്തില്‍ ഇരുടീമുകളും അവസാനമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ച് ഗോളിന്റെ വമ്പന്‍ പരാജയമാണ് റയല്‍ നേരിട്ടത്. ഇതോടെയാണ് പരിശീലകന്‍ ലൊപെടജ്യുവിയുടെ സ്ഥാനം നഷ്ടമായത്.

ഇന്ന് റയലിന് ജയിക്കാനായാല്‍ നിര്‍ണായകമായ എവേ പോയന്റ് ലഭിക്കും. 30 കോപ്പ ഡെല്‍റെ കിരീടങ്ങളാണ് ഇതുവരെ ബാര്‍സ സ്വന്തമാക്കിയത്. റയലിന്റെ ഷെല്‍ഫിലുള്ളത് 19 കിരീടങ്ങളാണ്.