സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Football
‘കുടീഞ്ഞോയില്‍ ഒതുങ്ങുന്നില്ല’; കൊളംബിയന്‍ യുവതാരത്തെ സ്വന്തമാക്കി ബാഴ്‌സ
സ്പോര്‍ട്സ് ഡെസ്‌ക്
Friday 12th January 2018 2:44pm

ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ടീം വിട്ടതിനു പകരമായി അടുത്തിടെയാണ് മറ്റൊരു ബ്രസീലിയന്‍ താരമായ കുടീഞ്ഞോയെ ബാഴ്‌സ തങ്ങളുടെ ക്യാമ്പിലെത്തിച്ചത്. നെയ്മറിനു മികച്ചൊരു പകരക്കാരനെ ബാഴ്‌സ സ്വന്തമാക്കുന്ന കാഴ്ചയ്ക്ക സാക്ഷിയായ ഫുട്‌ബോള്‍ ലോകത്തിനു മുന്നിലേക്ക മറ്റൊരു ട്രാന്‍സ്ഫര്‍ വാര്‍ത്തയുമായാണ് ബാഴ്‌സ മാനേജ്‌മെന്റ് എത്തിയിരിക്കുന്നത്.

കൊളംബിയന്‍ പ്രതിരോധനിര താരം യാരി മിനയെയാണ് ബാഴ്‌സിലോണ സമ്മര്‍ ട്രാന്‍സ്ഫരില്‍ ടീമില്‍ എത്തിച്ചിരിക്കുന്നത്. 23 വയസ്സുകാരനായ യാരി മിന കൊളംബിയന്‍ ദേശീയ ടീമിലെ സ്ഥിരാംഗമാണ്.

സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ റോളില്‍ കളിക്കുന്ന മിന ബ്രസീലിയന്‍ ക്ലബായ പാല്‍മിറസിന്റെ താരമായിരുന്നു. 11.8 മില്യണ്‍ യൂറോ മുടക്കിയാണ് പാല്‍മിറസില്‍ നിന്നും യാറി മിനയെ ബാഴ്‌സിലോണ സ്വന്തമാക്കുന്നത്.

 

അടുത്ത സീസണോടെ ക്ലബ് വിടുന്ന ജാവിയര്‍ മഷറാനോയ്ക്ക് പകരക്കാരനായാണ് യാരി മിനയെ ബാഴ്‌സ സ്വന്തമാക്കുന്നത്. സെന്‍ട്രല്‍ ഡിഫന്‍ഡറായ സാമുവല്‍ ഉംറ്റിറ്റിയുടെ പരിക്കും പുതിയൊരു പ്രതിരോധ ഭടനെ ബാഴ്‌സയെ ടീമിലെടുക്കാന്‍ നിര്‍ബന്ധമാക്കുകയായിരുന്നു. നെയ്മറിന്റേത് കഴിഞ്ഞാല്‍ ട്രാന്‍സ്ഫര്‍ തുകയിലെ ഉയര്‍ന്ന തുകയ്ക്കായിരുന്നു കുടിഞ്ഞോയുടെ കൂടു മാറ്റം.

Advertisement