എഡിറ്റര്‍
എഡിറ്റര്‍
യുവേഫ ചാമ്പ്യന്‍സ് ലീഗ്:ബാര്‍സ ക്വാര്‍ട്ടറില്‍;മെസ്സിക്ക് രണ്ട് ഗോള്‍
എഡിറ്റര്‍
Wednesday 13th March 2013 9:10am

ബാര്‍സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് എ.സി മിലാനെ തകര്‍ത്താണ് ബാര്‍സലോണ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്.

Ads By Google

ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദത്തില്‍ 2-0ന് അടിയറവ് പറഞ്ഞ ശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീം എന്ന നേട്ടവും ഇതോടെ ബാര്‍സലോണ സ്വന്തമാക്കി.

കളിയുടെ അഞ്ചാം മിനുട്ടില്‍ തന്നെ ബാര്‍സക്ക് വേണ്ടി ഗോള്‍ നേടാന്‍ മെസ്സിക്ക് കഴിഞ്ഞു. 40ാം മിനുട്ടില്‍ കൡയിലെ രണ്ടാം ഗോളും മെസ്സി നേടിയപ്പോള്‍ ഗ്യാലറിയില്‍ എതിരാളികളില്ലാത്ത പ്രതീതിയായിരുന്നു. ഇത് മിലാന്റെ തോല്‍വിക്ക് വേഗത കൂട്ടി.

കളിയിലെ രണ്ടാം പകുതിയില്‍ സ്‌ട്രൈക്കര്‍ ഡേവിഡ് വിയ്യ തിളങ്ങിനിന്നു. 55ാം മിനുട്ടില്‍ വിയ്യ മൂന്നാം ഗോള്‍ നേടിയപ്പോള്‍ വിജയം ബാര്‍സ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

കളി തീരാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ജോര്‍ഡി ആല്‍ബയുടെ നാലാം ഗോളും വല കടന്നപ്പോള്‍ ചരിത്ര നേട്ടത്തോടെ ബാര്‍സ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.

ലോക ഫുട്‌ബോളില്‍ പ്രതിരോധത്തിന് പേരുകേട്ട ഇറ്റാലിയന്‍ പ്രതിരോധം പേരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കളിയില്‍ ആദ്യം മുതല്‍ അവസാനം വരെ കണ്ടത്.

Advertisement