എഡിറ്റര്‍
എഡിറ്റര്‍
ബരാക്ക് ഒബാമ പൊതുജീവിതത്തിലേക്ക് തിരിച്ച് വന്നു; അമേരിക്കയെ ചിലത് ഓര്‍മ്മിപ്പിച്ചുകൊണ്ട്
എഡിറ്റര്‍
Tuesday 25th April 2017 10:06pm

ഷിക്കാഗോ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പൊതുജീവിതത്തിലേക്ക് തിരിച്ച് വന്നു. 2016-ലെ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന്റെ ദിശ എപ്രകാരം മാറിയെന്ന് അമേരിക്കയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പൊതുജീവിതത്തിലേക്കുള്ള തിരിച്ചുവരവ്.


Also Read: പോരാട്ട വീര്യം ചോരാതെ രാമന്തളി; വി.ടി ബല്‍റാമും കെ.കെ രമയും സമരവേദി സന്ദര്‍ശിച്ചു; സുരേഷ് ഗോപി എം.പി ഈ മാസം 30-ന് രാമന്തളിയില്‍


ഒരു കൂട്ടം യുവാക്കളുമായുള്ള സംവാദ പരിപാടിയിലൂടെയാണ് ഒബാമ പൊതുജീവിതത്തിലേക്ക് തിരിച്ചെത്തിയത്. യുവതീയുവാക്കള്‍ക്ക് പൊതുജീവിതത്തിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്.

തന്റെ പൊതുജീവിതം ആരംഭിച്ചതെങ്ങനെയെന്നും പൊതുജീവിതത്തിലെ തന്റെ അനുഭവങ്ങളെന്തെല്ലാമാണെന്നും അദ്ദേഹവും പരിപാടിയില്‍ പങ്കുവെച്ചു. താന്‍ എപ്രകാരമാണ് ട്രംപില്‍ നിന്ന് വ്യത്യസ്തനായിരിക്കുന്നതെന്ന് പരിപാടിയിലൂടെ ഒബാമ ഓര്‍മ്മിപ്പിച്ചു.


Don’t Miss: ‘സുപ്രീം കോടതി വിധി വന്നതോടെ ബെഹ്‌റ നീക്കം ചെയ്യപ്പെട്ടു’; സംസ്ഥാന പൊലീസ് മേധാവി ഇപ്പോള്‍ താനാണെന്ന് ടി.പി സെന്‍കുമാര്‍


സാധാരണക്കാര്‍ ഒന്നിച്ചു നിന്നാല്‍ അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഈ സമൂഹം തന്നെ പഠിപ്പിച്ചുവെന്ന് ഒബാമ പറഞ്ഞു. പരിപാടിയില്‍ മോഡറേറ്ററായിരുന്നു ഒബാമ.

Advertisement