എഡിറ്റര്‍
എഡിറ്റര്‍
സ്വാശ്രയ മാനേജ്‌മെന്റ് പ്രവേശന പരീക്ഷ റദ്ദാക്കി
എഡിറ്റര്‍
Thursday 6th June 2013 5:37pm

medical-entrance

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കി. ജസ്റ്റിസ് ജെയിംസ് കമ്മറ്റിയാണ് പരീക്ഷ റദ്ദാക്കിയത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ പരീക്ഷ ഈ മാസം 22ന് നടത്തും.
Ads By Google

നേരത്തെ നടത്തിയ പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കുന്നതെന്ന് ജയിംസ് കമ്മറ്റി അറിയിച്ചു.  സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ നേതൃത്വത്തില്‍ പരീക്ഷ നടത്താന്‍ കമ്മിറ്റി നിര്‍ദേശിച്ചു.

മാനേജ്‌മെന്റുകള്‍ നടത്തുന്ന പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നത് നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

മുന്‍കൂറായി പണം വാങ്ങുന്നത് ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കാനും പരിശീലനത്തിനും മറ്റുമായി 50 മുതല്‍ 70 ലക്ഷം വരെയാണ് ഈടാക്കുന്നതെന്നും വ്യക്തമായി. 35 ശതമാനത്തോളം സീറ്റിലാണ് മാനേജ്‌മെന്റുകള്‍ക്കുള്ളത്. ഇതിലേക്കുള്ള പ്രവേശനത്തിനാണ് പണം ഈടാക്കിയിരുന്നത്.

മലബാര്‍ മെഡിക്കല്‍ കോളജില്‍  നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷയുടെ മുന്നോടിയായി നടന്ന പരിശീലനം മാധ്യമങ്ങളില്‍ വാര്‍ത്തയായിതിനെ തുടര്‍ന്നാണ്  വിവാദമായത്.

ഇതേ തുടര്‍ന്ന് മൂന്നംഗ കമ്മീഷനെ വിഷയം പഠിക്കാന്‍ കമ്മറ്റി ചുമതലപ്പെടുത്തിയത്. കമ്മീഷന്‍ ക്രമക്കേട് സ്ഥിരീകരിച്ചതോടെയാണ് പ്രവേശന പരീക്ഷ റദ്ദു ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

നേരത്തെ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശന പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്ദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. മുന്‍കൂട്ടി പണം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റുകള്‍ പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കി പരീശീലിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Advertisement