സ്ത്രീകളെ.. നിങ്ങള്‍ ഉപയോഗിക്കുന്ന സോപ്പിലും പേസ്റ്റിലും ട്രൈക്ലോഷനുണ്ടോ?കാത്തിരിക്കുന്നത് അസ്ഥിക്ഷയം
Health Tips
സ്ത്രീകളെ.. നിങ്ങള്‍ ഉപയോഗിക്കുന്ന സോപ്പിലും പേസ്റ്റിലും ട്രൈക്ലോഷനുണ്ടോ?കാത്തിരിക്കുന്നത് അസ്ഥിക്ഷയം
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 11:02 pm
ചില ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍,ബോഡി വാഷുകള്‍ ടൂത്ത് പേസ്റ്റുകളിലും കുടല്‍ ക്യാന്‍സറിന് കാരണമാകുന്ന ട്രൈക്ലോസന്‍ ചേര്‍ക്കുന്നുണ്ട്.ഇത് അസ്ഥിക്ഷയത്തിന് കാരണമാകുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്

ചര്‍മ്മത്തിന്റെയും പല്ലിന്റെയും സുരക്ഷയ്ക്കായാണ് നമ്മള്‍ സോപ്പും,പേസ്റ്റുമൊക്കെ ഉപയോഗിക്കുന്നത്. എന്നാല്‍ ചില ടൂത്ത് പേസ്റ്റും,സോപ്പും സ്ത്രീകളില്‍ അസ്ഥിക്ഷയത്തിന് കാരണമാകുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. ചില ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍,ബോഡി വാഷുകള്‍ ടൂത്ത് പേസ്റ്റുകളിലും കുടല്‍ ക്യാന്‍സറിന് കാരണമാകുന്ന ട്രൈക്ലോസന്‍ ചേര്‍ക്കുന്നുണ്ട്.

ഇത് അസ്ഥിക്ഷയത്തിന് കാരണമാകുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്റ് മെറ്റബോളിസത്തില്‍ പ്രസിദ്ധപ്പെടുത്തിയ പഠനറിപ്പോര്‍ട്ടാണ് ഇത് വിശദമാക്കുന്നത്. 1848 സ്ത്രീകളിലാണ് പഠനം നടത്തിയത്.

ഇവരില്‍ മൂത്രത്തില്‍ ട്രൈക്ലോസന്‍ ഉയര്‍ന്ന അളവില്‍ ട്രൈക്ലോസന്‍ കണ്ടെത്തിയതായും ഇത് അസ്ഥിക്ഷയത്തിനിടയാക്കിയതായും പറയുന്നു. മൃഗങ്ങളില്‍ അസ്ഥിധാതുക്കളുടെ സാന്ദ്രതയെ ഈ ഘടകം ദോഷകരമായി ബാധിക്കുമെന്ന് നേരത്തെ പല ലബോറട്ടി പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.