എഡിറ്റര്‍
എഡിറ്റര്‍
ചരിത്രമെഴുതി ബംഗ്ലാ കടുവകള്‍; ഓസീസിനെതിരെ ആദ്യ ടെസ്റ്റ് ജയം
എഡിറ്റര്‍
Wednesday 30th August 2017 2:06pm

ധാക്ക: ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ആദ്യ ടെസ്റ്റ് ജയം. ധാക്കയില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ഓസീസിനെ ബംഗ്ലാ കടുവകള്‍ പരാജയപ്പെടുത്തിയത്.

ബംഗ്ലാദേശ് രണ്ട് ഇന്നിംഗ്‌സുകളിലായി 260, 221 സ്‌കോര്‍ ചെയ്തപ്പോള്‍ ഓസ്‌ട്രേലിയക്ക് 217ഉം 244 റണ്‍സും മാത്രമാണ് എടുക്കാനായത്.

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എടുത്തിരുന്ന ഓസീസിന് 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 വിക്കറ്റുകളാണ് നഷ്ടമായത്. മത്സരത്തില്‍ പത്ത് വിക്കറ്റെടുത്ത ഷാക്കീബുല്‍ ഹസന്റെ പ്രകടനമാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്. ഓസീസിനെതിരെ 10 വിക്കറ്റ് നേട്ടം നേടുന്ന ആദ്യ ബംഗ്ലാദേശ് താരം കൂടിയാണ് ഷാക്കിബ്.

2000ത്തില്‍ ടെസ്റ്റ് പദവി നേടിയ ബംഗ്ലാദേശ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയക്ക് അഞ്ച് സ്ഥാനം താഴെയായി 9ാം സ്ഥാനത്താണ്.

Advertisement