ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ജയില്‍ മോചിതയായി; അടിയന്തര ചികിത്സ ആവശ്യം
World News
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ജയില്‍ മോചിതയായി; അടിയന്തര ചികിത്സ ആവശ്യം
ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 8:50 am

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ താല്‍ക്കാലികമായി ജയില്‍ മോചിതയായി. ആരോഗ്യപരമായ കാരണങ്ങളാല്‍ ആറുമാസത്തേക്കാണ് ജയില്‍ ശിക്ഷ ഒഴിവാക്കിയിരിക്കുന്നത്. 74 കാരിയായ സിയയ്ക്ക് അടിയന്തരമായി ചികിത്സ നല്‍കേണ്ടതിനാലാണ് ഇളവ്. എന്നാല്‍ ധാക്കയില്‍ നിന്നും പുറത്തു പോവരുതെന്ന് നിര്‍ദ്ദേശമുണ്ട്. ചികിത്സയ്ക്കായി യു.കെയില്‍ പോവണമെന്നായിരുന്നു സിയയുടെ കുടുംബം നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയ 2018 ഫെബ്രുവരിയിലാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നത്. അനാഥാലയത്തിന് വേണ്ടി വാങ്ങിയ സംഭാവനത്തുക ദുര്‍വിനിയോഗം ചെയ്തു എന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി ഷെയഖ് ഹസീനയുടെ ഭരണകാലത്താണ് സിയ തടവിലാവുന്നത്. ഹസീനയുടെപ്രധാന രാഷ്ട്രീയ എതിരാളിയായിരുന്നു ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നേതാവായ ഖാലിദ സിയ. സിയയെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റാന്‍ വേണ്ടി ഹസീനയുടെ സര്‍ക്കാര്‍ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ബി.എന്‍.പി ആരോപിച്ചത്. പുറത്തിറങ്ങിയ സിയയെ വരവേല്‍ക്കാനായി ബി.എന്‍.പി പ്രവര്‍ത്തകരുടെ വന്‍ ജനാവലിയാണ് ജയിലിന് ചുറ്റുമുണ്ടായത്.