എഡിറ്റര്‍
എഡിറ്റര്‍
ബംഗ്ലാദേശില്‍ റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി
എഡിറ്റര്‍
Sunday 24th September 2017 3:54pm

ധാക്ക: ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന റോഹിങ്ക്യന്‍ വംശജര്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കുന്നത് ബംഗ്ലാദേശ് വിലക്കി. രാജ്യത്തെ പ്രധാന നാല് മൊബൈല്‍ കമ്പനികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഭയാര്‍ത്ഥികള്‍ക്ക് സിംകാര്‍ഡ് എടുക്കുന്നതിനും വിലക്കുണ്ട്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നടപടി. അതേ സമയം അഭയാര്‍ത്ഥികള്‍ക്ക് ബയോമെട്രിക് കാര്‍ഡുകള്‍ നല്‍കുന്നതിനനുസരിച്ച് നിരോധനം നീക്കിയേക്കും. നിലവില്‍ ഐ.ഡി കാര്‍ഡ് നല്‍കാതെ ബംഗ്ലാദേശി പൗരന്മാര്‍ക്കും സിംകാര്‍ഡ് ലഭിക്കുകയില്ല.


Read more:  ഇങ്ങനെയാണ് മോദി സ്വന്തം മണ്ഡലത്തില്‍ ബേട്ടി പഠാവോ നടപ്പാക്കുന്നത്; ബി.എച്ച്.യുവില്‍ വിദ്യാര്‍ത്ഥിനികളെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയ


നാലര ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് മ്യാന്‍മാറിലെ രാഖിനില്‍ നിന്നും ബംഗ്ലാദേശിലേക്ക് എത്തിയിട്ടുള്ളത്. അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഷെഡ് പോലുമില്ലാതെയാണ് കഴിയുന്നത്. ഏറ്റവും കൂടുതല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംരക്ഷിച്ച് നിര്‍ത്തിയിട്ടുള്ള രാജ്യമാണ് ബംഗ്ലാദേശ്.

Advertisement