എഡിറ്റര്‍
എഡിറ്റര്‍
പ്രതിപക്ഷ ബഹളത്തിനിടയില്‍ ബംഗ്ലാദേശില്‍ ഭീകരവിരുദ്ധ നിയമം ശക്തമാക്കി
എഡിറ്റര്‍
Thursday 13th June 2013 12:00am

bangladesh

ധാക്ക: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലും ബ്ംഗ്ലാദേശ് സര്‍ക്കാര്‍ ഭീകരവിരുദ്ധ നിയമം ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ പുതിയ ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.

പുതിയ ഭേദഗതി പ്രകാരം ഇന്റര്‍നെറ്റ് വഴിയുള്ള തെളിവുകളും ഭീകര വിരുദ്ധ നിയമത്തില്‍ ഉള്‍പ്പെടുത്താം. തങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് സര്‍ക്കാറിന്റെ പുതിയ ഭേദഗതികള്‍ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

Ads By Google

പുതിയ ഭേദഗതികള്‍ പ്രകാരം സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സെന്‍ട്രല്‍ ബാങ്കിന് അവകാശമുണ്ട്. ഇതിനായി കോടതി വിധി ആവശ്യമില്ല.

2009 ലാണ് ആദ്യമായി ബംഗ്ലാദേശില്‍ ഭീകരവിരുദ്ധ നിയമം കൊണ്ടുവരുന്നത്. അവാമി ലീഗായിരുന്നു അന്ന് നിയമം കൊണ്ട് വന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം നിയമത്തില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു.

പുതിയ ബില്ലിന് പ്രസിഡന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.

Advertisement