എഡിറ്റര്‍
എഡിറ്റര്‍
ബംഗളൂരു സോളാര്‍ കേസ്; ഉമ്മന്‍ ചാണ്ടിക്കെതിരായ വിധി കോടതി റദ്ദാക്കി; കേസ് കേസിന്റെ വഴിക്കു നടക്കുമെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Wednesday 5th April 2017 5:29pm

ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ വിധി ബംഗളൂരു കോടതി റദ്ദാക്കി. വിധി റദ്ദാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. ജൂലൈയിലാണ് കേസില്‍ വീണ്ടും വാദം തുടങ്ങുക.

അതേസമയം, കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേസ് കേസിന്റെ വഴിയ്ക്കു തന്നെ നീങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പറഞ്ഞതെന്നും അതിനാല്‍ വിധി റദ്ദാക്കണമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി കോടതിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജിയില്‍ മാര്‍ച്ച് 22 ന് വാദം പൂര്‍ത്തിയായിരുന്നു.

സൗരോര്‍ജ്ജ പദ്ധതി വാഗ്ദാനം ചെയ്ത് വ്യവസായിയായ കുരുവിളയില്‍ നിന്ന് 1.35 കോടിരൂപ വാങ്ങിയെന്ന പരാതിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് ഉമ്മന്‍ ചാണ്ടിയടക്കം ആറുപ്രതികള്‍ക്കെതിരെ വിധി വന്നത്. പ്രതികള്‍ 1.61 കോടിരൂപ ഹര്‍ജിക്കാരന് നല്‍കണമെന്നായിരുന്നു വിധി. പ്ലാന്റ് സ്ഥാപിക്കാതെ തന്നെ കബളിപ്പിച്ചെന്ന് കാട്ടിയായിരുന്നു കുരുവിള പരാതി നല്‍കിയിരുന്നത്.


Also Read: ‘ഭരിക്കാനറിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊടുക്കണം സാര്‍…’; പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധാഗ്നി ആളുന്നു


168700 രൂപ നല്‍കാനായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. പണം തിരിച്ചടച്ചില്ലെങ്കില്‍ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും വിധിയില്‍ ഉണ്ടായിരുന്നു. ആറുപ്രതികള്‍ ഉള്ള കേസില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയായിരുന്നു. ഉമ്മന്‍ ചാണ്ടി ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരായിരുന്നു പ്രതികള്‍.

Advertisement