എഡിറ്റര്‍
എഡിറ്റര്‍
ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായ അന്തരിച്ചു
എഡിറ്റര്‍
Tuesday 23rd October 2012 10:15am

ബംഗാള്‍: പ്രശസ്ത ബംഗാളി സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനുമായ സുനില്‍ ഗംഗോപാധ്യായ(78) അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.

1934 സെപ്റ്റംബര്‍ ഏഴിന് ബംഗ്ലാദേശിലെ ഫരീദ്പൂറില്‍ ജനിച്ച ഗംഗോപാധ്യായ ഇ രുന്നൂറിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്. 30 ഓളം കവിതാ സമാഹരങ്ങളും 10 യാത്രാവിവരണങ്ങള്‍, നൂറിലേറെ നോവലുകള്‍, എന്നിവയും രചിച്ചിട്ടുണ്ട്. നീല്‍ ലോഹിത്, സനാഥന്‍ പഥക്, നീല്‍ ഉപാധ്യായ് എന്നീ തൂലികാ നാമങ്ങളിലും അദ്ദേഹം കൃതികള്‍ രചിച്ചിട്ടുണ്ട്.

Ads By Google

സാഹിത്യ അക്കാദമി പുരസ്‌കാരം, ആനന്ദ പുരസ്‌കാരം, ഹിന്ദു ലിറ്റററിപ്രൈസ്,  1985 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങളും ഗംഗോപാധ്യായ നേടിയിട്ടുണ്ട്.  സ്വാതി ബന്ദോപാധ്യായ ആണ് ഭാര്യ. സൗവിക് ആണ് ഏകമകന്‍.

അരണ്യര്‍ ദിന്‍ രാത്രി, പ്രതിധ്വന്‍ എന്നിവ സത്യജിത്ത് റേ സിനിമയാക്കിയിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേകടല്‍ ഇദ്ദേഹത്തിന്റെ നോവലിനെ ആസ്പദമാക്കി എടുത്തതായിരുന്നു.

പ്രശസ്ത എഴുത്തുകാരി തസ്‌ലീമ നസ്‌റിനും സുനില്‍ ഗംഗോപാധ്യായയും തമ്മിലുണ്ടായിരുന്ന വിവാദം ബംഗാളിലും രാജ്യമൊട്ടുക്കും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഗംഗോപാധ്യായ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും തന്റെ പുസ്തകം നിരോധിക്കാന്‍ കഴിഞ്ഞ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയതും ഗംഗോപാധ്യായ ആയിരുന്നെന്ന് തസ്‌ലീമ നസ്‌റിന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത് ഏറെ വിവാദമായിരുന്നു.

തസ്‌ലീമയുടെ ‘മുസ് ലീംകള്‍ എന്ത് ചെയ്യണം’ എന്ന പുസ്തകമായിരുന്നു നിരോധിച്ചത്.

Advertisement