എഡിറ്റര്‍
എഡിറ്റര്‍
‘പെണ്‍കുട്ടികള്‍ മാംസാഹരം കഴിക്കരുത്’; വിചിത്രനിയമങ്ങളുമായി ബനാറസ് ഹിന്ദു സര്‍വകലാശാല
എഡിറ്റര്‍
Wednesday 30th August 2017 10:17pm

 

വാരണാസി: ബനാറസ് സര്‍വ്വകലാശാലയുടെ ലിംഗവിവേചന നിയമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ സുപ്രീം കോടതിയില്‍. പെണ്‍കുട്ടികള്‍ മത്സ്യ-മാംസാദികള്‍ കഴിക്കരുതെന്നും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കരുതെന്നുമുള്‍പെടെയുളള നിബന്ധനകള്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളിലൊന്നാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി. ബി. എച്ച്.യുവിന്റെ കീഴിലുള്ള മഹിള മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്കതിരെ അച്ചടക്ക നടപടിയെടുത്തത് സംബന്ധിച്ച കേസാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.


Also Read: കള്ളപ്പണം പിടിക്കുക മാത്രമായിരുന്നില്ല ലക്ഷ്യം; നോട്ട് നിരോധനത്തിന് ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ്‌ലി


കടുത്ത മനുഷ്യാവകാശ ലംഘനാമാണ് സര്‍വകാലാശാലയില്‍ നടക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഇവിടെ മാംസാഹരം കഴിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഇതേ സര്‍വകലശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇത്തരം നിയന്ത്രണങ്ങളില്ല.

വേദകാലം മുതലെ സ്ത്രീകളെ പുരുഷന്‍മാര്‍ക്ക് തുല്യമായി കണക്കാക്കാറില്ലെന്നാണ് ഇതിന് മറുപടിയായി സര്‍വകലാശാല പ്രൊഫസര്‍ പുഷ്പ അഗര്‍വാള്‍ പറയുന്നത്. ഇതിനു മുമ്പ് ഇവിടെ നിന്ന് പഠിച്ചിറങ്ങയവര്‍ക്കില്ലാത്ത പ്രശ്‌നം ഇപ്പോള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയപ്രേരിതമായാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Also Read: ജെ.എന്‍.യുവിനെ ഇനി വനിതാ വിദ്യാര്‍ത്ഥികള്‍ നയിക്കും; എ.ബി.വി.പിയെ പ്രതിരോധിക്കാന്‍ ഐസയും എസ്.എഫ്.ഐയും ഒരുമിച്ച് മത്സരിക്കും


സര്‍വകാലാശാല സ്ഥാപിച്ച കാലം മുതലെയുള്ള നിയമങ്ങളാണിവയെന്നാണ് സര്‍വകലാശാല അധികൃതരുടെ വാദം. ബനാറസ് സര്‍വ്വകലാശാലയുടെ നിയമങ്ങള്‍ ഭരണഘടനാലംഘനമാണെന്ന് സുപ്രീം കോടതിയില്‍ വിദ്യാര്‍ത്ഥിനികളെ പ്രതിനിധീകരിച്ച പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

സര്‍വ്വകലാശാല ലൈബ്രറി 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത എട്ട് വിദ്യാര്‍ത്ഥിനികളെ അധികൃതര്‍ പുറത്താക്കിയിരുന്നു.
ബനാറസ് സര്‍വ്വകലാശാലയുടെ സ്ത്രീവിരുദ്ധ നിയമങ്ങള്‍:-

*ഹോസ്റ്റലിനകത്ത് വിദ്യാര്‍ത്ഥിനികള്‍ സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കരുത്. ‘മാന്യമായി’ വസ്ത്രം ധരിച്ചുകൊണ്ടേ റൂമിന് പുറത്തിറങ്ങാവൂ. (ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വസ്ത്രങ്ങള്‍ക്ക് നിയന്ത്രണമില്ല.)

*ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ റൂമില്‍ വൈഫൈ/ലാന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കരുത്.

*വിദ്യാര്‍ത്ഥിനികള്‍ രാത്രി പത്ത് മണിക്ക് ശേഷം മൊബൈല്‍ഫോണില്‍ സംസാരിക്കരുത്. നിശ്ചിത സമയത്തിന് ശേഷം ഫോണില്‍ സംസാരിക്കണമെങ്കില്‍ ആരോടാണ് സംസാരിക്കുന്നതെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ലൗഡ്സ്പീക്കറില്‍ സംഭാഷണം ലൗഡ്സ്പീക്കറില്‍ കേള്‍പ്പിക്കണം.

*ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ മത്സ്യവും മാംസവും കഴിക്കരുത്. ( ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നോണ്‍-വെജ് ഭക്ഷണം കഴിക്കാം)

*പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാതാപിതാക്കള്‍ക്കുപോലും സന്ദര്‍ശിക്കാന്‍ അനുവാദമില്ല.(ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇത്തരം നിയന്ത്രണങ്ങളില്ല.)

Advertisement