എഡിറ്റര്‍
എഡിറ്റര്‍
സൗദികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കുട്ടികളെ ദത്തെടുക്കുന്നതിനു വിലക്ക്
എഡിറ്റര്‍
Friday 23rd January 2015 7:39am

adoptionദമാം: സൗദി കുടുംബങ്ങള്‍ വിദേശ അല്ലെങ്കില്‍ അറബ് രാഷ്ട്രങ്ങളില്‍ നിന്നും കുട്ടികളെ ദത്തെടുക്കുന്നത് സാമൂഹ്യകാര്യ മന്ത്രാലയം നിരോധിച്ചു. സൗദിയിലെ തന്നെ അനാഥ കുട്ടികളെ ദത്തെടുക്കാനേ അനുമതി നല്‍കുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു.

ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ സംഘര്‍ഷബാധിത പ്രദേശങ്ങളിലുള്ള രക്ഷിതാക്കള്‍ നഷ്ടമായ കുട്ടികള്‍ അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളെ ആശങ്കയിലാക്കുന്നുണ്ട്.

വിദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട സൗദി പിതാക്കന്മാര്‍ക്ക് വിദേശികളായ ഭാര്യമാരിലുണ്ടായ കുട്ടികളെ മന്ത്രാലയം സംരക്ഷിക്കുന്നുണ്ടെന്ന് കിഴക്കന്‍ പ്രൊവിന്‍സിലെ വുമണ്‍ സോഷ്യല്‍ സൂപ്പര്‍വിഷന്‍ ഓഫീസിലെ ഡയറക്ടര്‍ ലതിഫ അല്‍ തമീമി പറഞ്ഞു.

Advertisement